Wednesday, August 27, 2025

മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ ഓണം വിപണന മേളക്ക് തുടക്കമായി.

എൻ എസ് എസ് താലൂക്ക് യൂണിയൻ്റെ സാമൂഹിക ക്ഷേമ വിഭാഗമായ മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓണം വിപണന മേളക്ക് തുടക്കമായി.

സ്വാശ്രയ സംഘങ്ങൾ ഉല്പാദിപ്പിക്കുന്ന നിരവധിയായ ഉല്പന്നങ്ങൾ മേളയിൽ പ്രദർശിപ്പിക്കുകയും വില്പന നടത്തുകയും ചെയ്യുന്നുണ്ട്. ഗ്രാമീണ ഉല്പന്നങ്ങൾ, വിഷ രഹിത പച്ചക്കറികൾ , വിവിധയിനം നിത്യോപയോഗ സാധനങ്ങൾ, ഉപ്പേരി, പായസം എന്നിവയ്ക്ക് പുറമേ ബ്രാൻ്റഡ് വസ്ത്രങ്ങൾ, കരകൗശല വസ്തുക്കൾ തുടങ്ങിയവയുടെ വിപുലമായ ശേഖരം തന്നെ മേളയിൽ എത്തിയിട്ടുണ്ട്. സ്വയം സഹായ സംഘങ്ങൾ, ജോയിൻ്റ് ലയബിലിറ്റി ഗ്രൂപ്പ് , വനിതാ സമാജങ്ങൾ എന്നിവയുടെ ഉല്പന്നങ്ങളാണ് പ്രധാനമായും മേളയിലുള്ളത്.

മേളയുടെ ഉദ്ഘാടനം യൂണിയൻ പ്രസിഡൻ്റ് പി ജി എം നായർ കാരിക്കോട് നിർവ്വഹിച്ചു. മന്നം സോഷ്യൽ സർവ്വീസ് സൊസൈറ്റി പ്രസിഡൻ്റ് സി പി നാരായണൻ നായർ അധ്യക്ഷത വഹിച്ചു. പി വേണുഗോപാൽ, കെ രാജഗോപാൽ, വി എസ് കുമാർ, പി എസ് വേണുഗോപാൽ. ജയപ്രകാശ് എസ്, മീരാ മോഹൻദാസ്, അയ്യേരി സോമൻ, സിന്ധു മധുസൂദനൻ, പ്രൊഫ കൃഷ്ണകുമാർ, എൻ പത്മനാഭ പിള്ള, ദിനേശ് കുമാർ, സുരേഷ് ബാബു പി ബി, കെ അജിത്, സുരേഷ് കുമാർ, ലീലാമണിയമ്മ, ജയകുമാർ എന്നിവർ പ്രസംഗിച്ചു. ഓഗസ്റ്റ് 25 വരെ നടക്കുന്ന മേളയിൽ ആകർഷകമായ വിലക്കുറവിൽ സാധനങ്ങൾ വാങ്ങിക്കുവാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്.

Follow us on KUNDARA MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

 

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts