ദുബായ്: ജീവിതത്തില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റം സംഭവിക്കാം. അതിന് കണ്ണടച്ച് തുറക്കേണ്ട സമയം മാത്രം മതി. അത്തരത്തില്‍ ഒരാളുടെ ജീവിതാനുഭവമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഒഡീഷ സ്വദേശിയായ സംരംഭകനും കണ്ടന്‍റ് ക്രിയേറ്ററുമായ സൗമേന്ദ്ര ജെനയാണ് ചര്‍ച്ചാവിഷയം.
അദ്ദേഹം എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച രണ്ട് ചിത്രങ്ങള്‍ക്ക് ഒരു കഥ പറയാനുണ്ട്. വെറും ചിത്രങ്ങള്‍ മാത്രമല്ല, അദ്ദേഹത്തിന്‍റെ ജീവിതമാണ്. ”അന്ന് എന്‍റെ വീടായിരുന്നു ഇത്. ഒഡീഷയിലെ റൂര്‍ക്കേല എന്ന ചെറിയ പട്ടണം. ഞാന്‍ ജനിച്ചതും വളര്‍ന്നതും 12-ാം ക്ലാസ് വരെ പഠിച്ചതും (1988-2006) അവിടെയായിരുന്നു. 2021-ല്‍ വീണ്ടും അവിടം സന്ദര്‍ശിച്ചു. 17 വര്‍ഷത്തെ അശ്രാന്ത പരിശ്രമത്തിന്‍റെയും ഉറക്കമില്ലാത്ത രാത്രികളുടെയും കുറുക്കുവഴികള്‍ ഇല്ലാത്ത അധ്വാനത്തിന്‍റെയും കഥയാണ് ഇന്ന് എന്‍റെ ദുബായിലെ വസതി പറയുന്നത്. വിജയത്തിന് സമയമെടുക്കും”, സൗമേന്ദ്ര ജെന എക്‌സില്‍ കുറിച്ചു.
സൗമേന്ദ്ര താന്‍ ജനിച്ചുവളര്‍ന്ന പഴയ ഷീറ്റ് മേഞ്ഞ വീടിന്‍റെയും ഇപ്പോള്‍ താമസിക്കുന്ന ദുബായിലെ ആഡംബരവസതിയുടെയും ചിത്രങ്ങളായിരുന്നു സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചത്. പഴയ ഷീറ്റുമേഞ്ഞ ചെറിയ വീടിന് മുന്നില്‍ വീണ്ടും ഭാര്യയ്ക്കും മകനുമൊപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു ആദ്യത്തേത്. ഇതിനൊപ്പം ദുബായിലെ വസതിയും വസതിക്ക് മുന്നില്‍ പോര്‍ഷെ ടൈക്കാന്‍, മെഴ്‌സീഡസ് ജിവാഗണ്‍ ബ്രാബസ് 800 എന്നീ ആഡംബരവാഹനങ്ങള്‍ നിര്‍ത്തിയിട്ടതിന്‍റെ ചിത്രവും ഒരു കുറിപ്പും പങ്കുവെച്ചു.
ജീവിതത്തില്‍ താന്‍ വളര്‍ന്നുവന്ന സാഹചര്യവും നിലവിലെ സാഹചര്യവും ചൂണ്ടിക്കാണിക്കാനായിരുന്നു അദ്ദേഹം രണ്ടുചിത്രവും പങ്കുവെച്ചത്. ചിത്രവും കുറിപ്പും പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് അദ്ദേഹത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. അതുപോലെ തന്നെ വിമര്‍ശനങ്ങളും ഉയര്‍ന്നു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080