Saturday, October 11, 2025

ഓയൂരിൽ രാജീവ് ഗാന്ധി സെൻ്റർ മൾട്ടി സ്പെഷ്യലിറ്റി വെറ്ററിനറി ലാബറട്ടറി തുടങ്ങി; പക്ഷിപ്പനി ഉൾപ്പെടെ നിർണയിക്കാനും പ്രഖ്യാപിക്കാനും അധികാരം.

കൊല്ലം : പാലും മുട്ടയും മാംസവും ഒക്കെ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാവുന്ന സാങ്കേതിക വിദ്യ വികസിപ്പിക്കുമെന്ന് ക്ഷീരവികസന- മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഓയൂരിൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയുടെ വെറ്ററിനറി ക്ലിനിക്കൽ ലബോറട്ടറി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

പ്രകൃതിസൗഹൃദ ഉപാധികൾ ഉപയോഗിച്ച് ഭക്ഷ്യോൽപ്പന്നങ്ങൾ സംരക്ഷിക്കുകയും ഭ്രൂണകോശങ്ങളിൽ നിന്ന് രുചികരമായ ഇറച്ചി ഉൽപ്പാദിപ്പിക്കുകയും ചെയ്യുന്ന പരീക്ഷണ ഗവേഷണങ്ങളാണ് രാജീവ് ഗാന്ധി സെന്റർ നടത്തുന്നത്. മൃഗസംരക്ഷരംഗത്ത് സുസ്ഥിര വളർച്ച ഉറപ്പാക്കാൻ വേണ്ടിയും മൃഗസമ്പത്തിൻ്റെ ആരോഗ്യരക്ഷയ്ക്കും രോഗനിർണയത്തിനുമുള്ള അവസരമാണ് ഇവിടെ തുടങ്ങുന്ന മെഡിക്കൽ സർവീസസ് ലാബറട്ടറിയിലൂടെ സാധ്യമാകുന്നത്.

സംസ്ഥാനത്ത് ആദ്യമായാണ് വെറ്ററിനറി ലാബറട്ടറി സ്ഥാപിക്കുന്നതും. സേവനം ജില്ല മുഴുവൻ ലഭിക്കും. രോഗനിർണയത്തിന് ആവശ്യമായി വരുന്ന എല്ലാ സാമ്പിളുകളും പരിശോധിക്കുവാൻ കേന്ദ്രത്തിൽ സൗകര്യം ഉണ്ട്. സർക്കാർ മൃഗാശുപത്രികൾ കേന്ദ്രീകരിച്ച് കളക്ഷൻ സെൻ്ററുകളും ആരംഭിക്കും. പകർച്ചവ്യാധിരോഗങ്ങൾ തടയുന്നതിനും കേന്ദ്രം സഹായമാകുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് എം അൻസർ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ. ഗോപൻ, രാജീവ് ഗാന്ധി ബയോടെക്നോളജി കേന്ദ്രം ഡയറക്ടർ ചന്ദ്രഭാസ് നാരായണ, ബ്ലോക്ക്‌ പഞായത്തംഗം ജയന്തി ദേവി, സുഷമ, ജെസീന, ജില്ലാ പഞ്ചായത്തംഗം അഡ്വ. എസ് ഷൈൻകുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ റീന, ബി. ബിജു, സുഷമ എം. നിസാം, ജെസിന ജമീൽ, കെ. വിശാഖ്, റ്റി.കെ. ജ്യോതി ദാസ്, ഡി. രമേശൻ മെഹറുന്നീസ, ജുബൈരിയ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ഡി ഷൈൻകുമാർ, ഡോ. മാലിനി, എസ്. അജിത്, സാജിത ബൈജു തുടങ്ങിയവർ സംസാരിച്ചു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts