യുഎഇ യിൽ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ സൗജന്യ വെബ് ബ്രൗസറിൻ്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാൻ നിർദേശം. യുഎഇ സൈബർ സെക്യൂരിറ്റി കൗൺസിലിന്റേതാണ് നിർദേശം.
ഡാറ്റാ മോഷണമോ, വൈറസ് ആക്രണമോ ഒഴിവാക്കാൻ അപ്ഡേഷൻ നടത്തണമെന്ന് സെക്യൂരിറ്റി കൗൺസിൽ നിർദേശിച്ചു. സൈബർ ഭീഷണികൾ വർധിച്ച സാഹചര്യത്തിൽ രാജ്യത്തെ ഉപയോക്താക്കൾ തങ്ങളുടെ സിസ്റ്റങ്ങൾ അപ്ഡേറ്റ് ചെയ്യണമെന്ന് ജൂലൈ 15ന് സെക്യൂരിറ്റി കൗൺസിൽ അഭ്യർത്ഥിച്ചിരുന്നു.
2023-ൻ്റെ മൂന്നാം പാദത്തിൽ 56 ശതമാനം ബിസിനസ്സുകളും കമ്പനികളും ഡാറ്റാ ലംഘനം നേരിട്ടെന്നും റിപ്പോർട്ട്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X