കുണ്ടറ : മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം കൊല്ലം മെത്രാസന വാർഷികം സമ്മേളനം തൃപ്പിലഴികം സെൻറ് തോമസ് ഓർത്തഡോക്സ് പുത്തൻ പള്ളിയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്തു. ഇടം ഭവന പദ്ധതിയിലൂടെ നിർമിച്ച ഭവനത്തിൻറെ താക്കോൽ ദാനം ഡോ. ജോസഫ് മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്ത നിർവഹിച്ചു.
കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദീവന്നാസിയോസ് അധ്യക്ഷത വഹിച്ചു. മെത്രാസന ജനറൽ സെക്രട്ടറി ഫാ. മാത്യു പി ജോർജ് റിപ്പോർട്ട് അവതരിപ്പിച്ചു. യുവജന പ്രസ്ഥാനം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ.വിജു ഏലിയാസ് ക്ലാസ് നയിച്ചു.
മെത്രാസന വൈസ് പ്രസിഡൻറ് ഫാ. മാത്യു ടി തോമസ്, വികാരി ഫാ. മത്തായി കെ വർഗീസ്, ഫാ. ഡോ. തോംസൺ ഗ്രേസ്, മെത്രാസന കൗൺസിൽ അംഗം ഫാ. ആൻഡ്രൂസ് വർഗീസ് തോമസ്, ഫാ. ബഹനാൻ കോരുത്, ഫാ. ജോർജി കെ അലക്സ്, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ജോൺസൺ കല്ലട, റോബിൻ പി അലക്സ്, സാജു വർഗീസ്, മെത്രാസന കൗൺസിൽ അംഗങ്ങളായ മാത്യു ജോൺ കല്ലുമൂട്ടിൽ, ഡോ. ഡി പൊന്നച്ചൻ, ലാലു മോൻ, റീജിയണൽ സെക്രട്ടറി സജയ് തങ്കച്ചൻ, ഭദ്രാസന ട്രഷറർ ജോസി ജോൺ, ജോ. സെക്രട്ടറിമാരായ ബിജു തങ്കച്ചൻ, ജസ്ന ജോൺസൺ, യുവജനം മാസിക പബ്ലിഷർ ബിനു പാപ്പച്ചൻ, ഓഡിറ്റർ സുനിൽ തങ്കച്ചൻ, മേഖലാ സെക്രട്ടറിമാരായ ലിജു തോമസ്, നിതിൻ തോമസ്, സാജൻ വർഗീസ്, ഇടവക ട്രസ്റ്റി സിജുമോൻ ചാക്കോ, ജോയ്സ് പി, സഞ്ജയ് സാംസൺ തുടങ്ങിയവർ പ്രസംഗിച്ചു.
കലാമത്സരങ്ങളിൽ മികവ് പുലർത്തിയ യുവജന പ്രസ്ഥാന അംഗങ്ങളെ യോഗത്തിൽ ആദരിച്ചു. കൊല്ലം മെത്രാസനത്തിലെ നിരവധി യുവജന പ്രസ്ഥാന പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp