Monday, June 16, 2025

കടയ്ക്കോട് വിശ്വംബരൻ എന്ന കാഥികന് തിരശീല വീണിട്ട് അഞ്ചു വർഷം ( ഒക്ടോബർ 23)

എഴുകോൺ : പ്രശസ്ത കാഥികൻ കടയ്ക്കോട് വിശ്വംബരൻ ഓർമ്മവാർഷിക ദിനം ആൺ ഇന്ന്. വി. സാംബശിവനും, കെടാമംഗലവും, കൊല്ലം ബാബുവും, വി. ഹർഷകുമാറും, തേവർതോട്ടം സുകുമാരൻ, കടവൂർ ബാലൻ, ഓച്ചിറ രാമചന്ദ്രൻ ഇവരെല്ലാം വേദികൾ അടക്കിവാണ സമയത്ത് കടയ്ക്കോട് വിശ്വംബരൻ തന്റെ തനതായ ശൈലിയിൽ കഥകൾ പറഞ്ഞും, പാടിയും മലയാളികൾക്ക് പ്രിയങ്കരനായി മാറി.

ഒരു സമ്പൂർണ കാഥികൻ, മാതൃകാധ്യാപകൻ, കവി, സാഹിത്യകാരൻ തുടങ്ങി തന്റെ കർമ്മ മേഖലകളിൽ എല്ലാം വ്യക്തിമുദ്ര പതിപ്പിച്ച ശതാവധാനി. ഞങ്ങൾ മക്കളിൽ ഉൾപ്പെടെ കുഞ്ഞുനാളിൽ തന്നെ പുരോഗമന ആശയങ്ങൾ പകർന്നു നൽകിയ ഉത്തമനായ കമ്മ്യൂണിസ്റ്റ്. മഹാകാവ്യ ചിട്ടയിൽ എഴുതിയ സൂര്യ കീർത്തനം അദ്ദേഹത്തിന്റെ കാവ്യങ്ങളിൽ വേറിട്ട് നിൽക്കുന്നു, ഭാഷാവൃത്ത രഘുവംശം, ഭാഷാവൃത്ത കുമാരസംഭവം, ഭാഷാവൃത്ത ഗീതാഞ്ജലി, ഭാഷാവൃത്ത നാരായണീയം എന്നിവ അദ്ദേഹത്തിന്റെ മികച്ച തർജ്ജമകളാണ്. കഥാപ്രസംഗവും കഥാപ്രസംഗകരും എന്ന പുസ്തകവും, സാംബശിവൻ ശതാവധാനി എന്ന പുസ്തകവും കഥാപ്രസംഗ കൃതികൾക്ക് എന്നും കാത്തുവയ്ക്കാവുന്ന അമൂല്യ നിധികളാണ്.

സംസ്കൃതത്തിലും മലയാളത്തിലും അപാര പാണ്ഡിത്യമുണ്ടായിരുന്ന അദ്ദേഹം തന്റെ അവസാന നാളുകൾ വരെയും സജീവമായി എഴുത്തിലും, പഠനത്തിലും, അധ്യാപനത്തിലും മുഴുകി.. തിരുവനന്തപുരം എസ് എം വി സ്കൂളിൽ സ്ഥാപിതമായ കഥാപ്രസംഗ പരിശീലന ഇൻസ്റ്റിട്യൂട്ടിന്റെ കോർഡിനേറ്ററും, അധ്യാപകനും ആയി കർമ്മനിരതനായിരുന്നു തന്റെ അവസാന നാളുകൾ വരെയും.. അദ്ദേഹത്തിന്റെ സഹചരർ ഓർത്തെടുക്കും പോലെ അവസാന നിമിഷം വരെയും പഠന മനനങ്ങളിൽ മുഴുകിയ ജ്ഞാനതപസ്വി. തിരിഞ്ഞു നോക്കുമ്പോൾ ഇതിഹാസം എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന ജീവിതം.

എയ്ഡ്‌സ് എന്ന അദ്ദേഹത്തിന്റെ കഥാപ്രസംഗം, എയിഡ്സും കഥാപ്രസംഗവും എന്ന കൃതി എന്നിവ എയിഡ്സ് എന്ന മഹാമാരിയെക്കുറിച്ച് അവബോധം സൃഷ്ടിക്കാൻ ഉപയോഗിച്ചു, ശാസ്ത്ര ബോധം പകർത്താനും, പടർത്താനും പറ്റിയ ഒരു കലാരൂപമാണ് കഥാപ്രസംഗം എന്ന് തന്റെ പ്രവൃത്തികൾ കൊണ്ട് തെളിയിച്ച അദ്ദേഹം ശിഷ്യരേയും അത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഉദ്‌ബോധിപ്പിച്ചു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts