കുണ്ടറയിൽ നേഴ്സുമാരെ ആദരിച്ചു.
ആഗോള യുവജന സംഘടനയായ ജൂനിയർ ചേമ്പർ ഇൻറർനാഷണൽ കുണ്ടറ യൂണിറ്റ് കൊല്ലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിസ്വാർത്ഥ സേവനം അനുഷ്ഠിച്ചുവരുന്ന നേഴ്സുമാരെ ആദരിച്ചു.
ജെസിഐ കുണ്ടറയുടെ പ്രസിഡൻറ് അജേഷ് പണിക്കർ അധ്യക്ഷത വഹിച്ച യോഗത്തിന് യൂണിറ്റ് വൈസ് പ്രസിഡണ്ട് ശരത്കുമാർ സ്വാഗതം ആശംസിച്ചു. സീനിയർ മെമ്പേഴ്സ് അസോസിയേഷൻ സോൺ ഡയറക്റ്റർ ബിജോയ് വി തോമസ് ആശംസകൾ അറിയിച്ചു. റേഞ്ചോ കെ ജോൺ, പ്രൊഫസർ മാത്യു വർഗീസ്, ഹരി. കെ.എസ് എന്നിവർ പങ്കെടുത്തു.
Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം