മാലിന്യം പെറുക്കിവിറ്റു ജീവിക്കുന്ന കൊട്ടാരക്കര സ്വദേശി വിലാസിനി അമ്മയ്ക്ക് ദുബായിൽ അംഗീകാരം.
മാലിന്യം പെറുക്കിവിറ്റു പണിയെടുത്തു കിട്ടിയ കൂലികൊണ്ട് അവർ ഏറെ ആഗ്രഹിച്ച് ഒരു സ്വർണ്ണമാല സ്വന്തമാക്കി. രോഗം മൂർച്ഛിച്ചാൽ ആരെയും ആശ്രയിക്കാതെ വിറ്റ് ചികിത്സയ്ക്ക് കാശു കണ്ടെത്താമെന്ന ചിന്തയിൽ ആണ് അവർ ആ സ്വർണ്ണ മാല വാങ്ങിയത്.
ആയിടയ്ക്ക് മാലിന്യ പ്ലാന്റിലെ ജീവനക്കാർക്കൊപ്പം അവർ പത്തനാപുരത്തെ ഗാന്ധിഭവൻ സന്ദർശിക്കാനിടയായി. അച്ഛൻ ഉപേക്ഷിച്ച കുഞ്ഞിന്റെ നൂലുകെട്ട് നടക്കുന്ന സമയം. കരിവളയിലും കറുത്ത ചരടിലും മാത്രം ചടങ്ങ് തീരുന്നത് കണ്ട അവർ കൂടെനിന്നവരെ അത്‍ഭുതപ്പെടുത്തി തന്റെ ശരീരത്തിലെ ആകെയുള്ള സ്വർണ്ണമാല ഊരി ആ കുഞ്ഞിനെ അണിയിച്ചു.
സ്വന്തം കുഞ്ഞിന് അഞ്ചുമാസം പ്രായമുള്ളപ്പോൾ ഭർത്താവ് ഉപേക്ഷിച്ചുപോയ വിലാസിനി അമ്മയ്ക്ക് ആ കുട്ടിയുടെ മാതാവിന്റെ വിഷമം നന്നായി അറിയാമായിരുന്നു. എഡിറ്റോറിയൽ ഓൺലൈൻ ചാനൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 6 വനിതകളെ “വണ്ടർ വുമൺ” അവാർഡ് നൽകി ആദരിക്കുമ്പോൾ മുഖ്യ അതിഥിയായി കൊട്ടാരക്കര സ്വദേശി വിലാസിനിയും ഉണ്ടാകുമെന്നു എഡിറ്റോറിയലിന്റെ സി ഇ ഓ അരുൺ രാഘവൻ പറഞ്ഞു. സോഷ്യൽ മീഡിയയിൽ വലിയ ചർച്ച ആയിമാറിയിരിക്കുകയാണ് ഈ വാർത്ത.
അരുൺ രാഘവൻ താങ്കളുടെ മാതൃകാപരമായ മാധ്യമ പ്രവർത്തനത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ