Monday, June 16, 2025

ദുബായിൽ മെട്രോ സ്റ്റേഷൻ ഇനി നിങ്ങളുടെ ജോലി സ്ഥലം ആക്കി മാറ്റാം.

ദുബായിൽ മെട്രോ സ്റ്റേഷൻ ഇനി നിങ്ങളുടെ ജോലി സ്ഥലം ആക്കി മാറ്റാം.

ദുബായ്: ബുർജുമാൻ മെട്രോ സ്റ്റേഷനിലാണ് ഈ പുതുമയുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. 20 ദിർഹം മുടക്കിയാൽ രാവിലെ മുതൽ രാത്രി വരെ സ്വസ്ഥമായി ഇവിടിരുന്നു ജോലി പൂർത്തിയാക്കാം. ചായയും കാപ്പിയും ഇന്റർനെറ്റും സൗജന്യമാണ്. മണിക്കൂറിന് 60 ദിർഹം നൽകിയാൽ മീറ്റിങ്ങുകൾക്കായുള്ള ഹാളുകൾ ലഭിക്കും.

ജോലിസ്ഥലം ഇനി മെട്രോസ്‌റ്റേഷൻ; ഓഫീസിൽ പോകാതെ പണി പൂർത്തിയാക്കാം. ബുർജുമാണ് മെട്രോ സ്റ്റേഷനിലെ കോ വർക്കിംഗ് സ്പേസിലാണ് ഈ സൗകര്യം ഉള്ളത്. വർക്ക് എന്ന് തന്നാണ് ഈ സ്ഥലത്തിന്റെ പേരും. ഇവിടെ വന്നിരുന്നു ആർക്കും ജോലി ചെയ്യാം. മീറ്റിങ്ങുകൾ നടത്താം. നാലായിരം ചതുരശ്ര അടി വിസ്‌തീർണമുള്ള സ്ഥലത്താണ് ഈ വർക്കിംഗ് സ്പേസ് ഒരുക്കിയിട്ടുള്ളത്. ഫ്രീലാൻസ് ആയിറ്റി വർക്ക് ചെയ്യുന്ന ഐ ടി മേഖലയിൽ ഉള്ളവർക്ക് വളരെ ഉപകാരപ്പെടുന്ന ഒരു സംവിധാനമാണിത്. ആവശ്യക്കാർക്ക് The Co Spaces ആപ്പിലൂടെ രെജിസ്റ്റർ ചെയ്യാവുന്നതാണ്.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts