കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും നിർബന്ധമായും FIMS ൽ (ഫിഷർമെന്റ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം) രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇനിയും രജിസ്റ്റർ ചെയ്യാനുള്ളവർ 16-12-2023 ശനിയാഴ്ചയ്ക്കകം ക്ഷേമനിധി പാസ്ബുക്ക്, ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് മൊബൈൽ നമ്പർ എന്നിവയുമായി മയ്യനാട് ഫിഷറീസ് ഓഫീസിൽ എത്തി രജിസ്ട്രേഷൻ നടത്തേണ്ടതാണ്. കഴിഞ്ഞ വർഷത്തെ സമ്പാദ്യ ആശ്വാസ പദ്ധതിയിൽ ചേർന്ന് വിഹിതം അടച്ചവർ ക്ക് രജിസ്ട്രേഷൻ ഉള്ളതിനാൽവീണ്ടും രജിസ്ട്രേഷനായി വരേണ്ടതില്ല.
മത്സ്യത്തൊഴിലാളി അനുബന്ധ തൊഴിലാളി അപകട ഇൻഷുറൻസ് പദ്ധതി ഫിഷറീസ് വകുപ്പിന്റെയും ക്ഷേമനിധി ബോർഡിന്റെയും ക്ഷേമ പദ്ധതി ആനുകൂല്യങ്ങൾ എന്നിവ fims ൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ അനുവദിക്കുകയുള്ളൂ. അതിനാൽ ഇനിയും രജിസ്റ്റർ ചെയ്യാത്ത മത്സ്യത്തൊഴിലാളികളും അനുബന്ധ തൊഴിലാളികളും16-12 2023 ശനിയായിച്ചയ്ക്കകം ഫിഷറീസ് ഓഫീസിൽ രേഖകൾ ഹാജരാക്കി fims ൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടാതിരിക്കാൻ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തുവാൻ അറിയിക്കുന്നു.
രജിത് (ഫിഷറീസ് ഓഫീസർ, പടപ്പക്കര)
9497715521
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ