Wednesday, August 27, 2025

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ; അച്ഛനും അമ്മയും വിഷമിക്കരുതെന്ന് കുറിപ്പ്.

തിരുവനന്തപുരം: തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വട്ടിയൂർക്കാവ് മരുതൻകുഴിയില്ലാണ് സംഭവം. ദർശനീയം വീട്ടിൽ രതീഷ്, രാജലക്ഷ്മി ദമ്പതികളുടെ ഏക മകൻ ദർശ‌നാണ് (17) മരിച്ചത്. രാവിലെ വീടിന്റെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ദർശ‌ന്റെ കിടപ്പുമുറിയിലെ മേശയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പരീക്ഷയ്ക്കായി എല്ലാം പഠിച്ചിരുന്നുവെങ്കിലും റിവിഷൻ ചെയ്‌ത സമയത്ത് ഒന്നും ഓർക്കാൻ കഴിയുന്നില്ലെന്നും ആത്മഹത്യാ കുറിപ്പിൽ പറയുന്നു. അച്ഛനും അമ്മയും വിഷമിക്കരുത്. രണ്ട് പേരും തന്നെ ഒന്നിനും ബുദ്ധിമുട്ടിച്ചിട്ടില്ല. ബുദ്ധിമുട്ടിച്ചിരുന്നുവെങ്കിൽ താൻ എന്തെങ്കിലും ആകുമായിരുന്നു. കഠിന ഹൃദയനല്ലാത്തതിനാൽ യാത്രയാകുന്നു. സിനിമയിൽ കാണുന്നതുപോലെ കൂട്ടുകാർ വലിയ ആൾക്കാർ ആകണമെന്നും കുറിപ്പിൽ പറയുന്നുണ്ട്.

ഇന്നലെ രാത്രിയിൽ ദർശൻ ഇക്കാര്യങ്ങൾ പറഞ്ഞു കൊണ്ട് സുഹൃത്തുക്കൾക്ക് സന്ദേശമയച്ചിരുന്നു. വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ വിദ്യാർത്ഥിയാണ് ദർശൻ. പ്ലസ്‌ വൺ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥി കൂടിയായിരുന്നു ദർശൻ.

(ജീവിതത്തിലെ വിഷമസന്ധികൾക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മർദ്ദങ്ങൾ അതിജീവിക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. 1056 എന്ന നമ്പറിൽ വിളിക്കൂ, ആശങ്കകൾ പങ്കുവെയ്ക്കൂ)

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts