Tuesday, August 26, 2025

പ്രവാസികൾക്കായി നോർക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് ഓഗസ്റ്റ് രണ്ടിന് കൊല്ലത്ത്;

കൊല്ലം : നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി (വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെ) സംസ്ഥാന സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ഓഗസ്റ്റ് രണ്ടിന് കൊല്ലത്ത്. കൊല്ലം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് 3 വരെ നടക്കുന്ന അദാലത്തിൽ കുന്നത്തൂർ, കരുനാഗപ്പള്ളി, കൊല്ലം താലൂക്കുകളിലെ അർഹരായർക്ക് പങ്കെടുക്കാം.

മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമായിരിക്കും പ്രവേശനം. താല്പര്യമുളളവർ www.norkaroots.org സന്ദർശിച്ച് ജൂലൈ 31 ന് മുൻപായി അപേക്ഷ നൽകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് +91-8281004902, +91-8281004903 എന്നീ നമ്പറുകളിൽ (പ്രവൃത്തി ദിനങ്ങളിൽ, ഓഫീസ് സമയത്ത്) ബന്ധപ്പെടാം. മരണാനന്തര ധനസഹായമായി ആശ്രിതർക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങൾക്ക് (കൃത്രിമ കാൽ, ഊന്നുവടി, വീൽചെയർ) പരമാവധി 10,000 രൂപയും പദ്ധതി പ്രകാരം ലഭ്യമാണ്.

അപേക്ഷ നൽകുന്നതിന് എല്ലാ പാസ്‌പോർട്ടുകളും, വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, സേവിങ്‌സ് ബാങ്ക് പാസ് ബുക്ക്, ഫോട്ടോ എന്നിവയാണ് പൊതുരേഖയായി ആവശ്യമുളളത്. ഇവ കൂടാതെ ഓരോ പദ്ധതിക്കും പ്രത്യേകം രേഖകളും ആവശ്യമാണ്.

ചികിത്സാസഹായത്തിന് പൊതു രേഖകൾക്കൊപ്പം മെഡിക്കൽ സർട്ടിഫിക്കറ്റ്, ഡിസ്ചാർജ് സമ്മറിയും മെഡിക്കൽ ബില്ലുകളും മരണാനന്തര ധനസഹായത്തിന് ഡെത്ത് സർട്ടിഫിക്കറ്റ്, പുനർവിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കുടുംബാംഗങ്ങളുടെ പേര് ഒരേ റേഷൻ കാർഡിൽ ഇല്ലെങ്കിൽ ഫാമിലി മെമ്പർഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കേണ്ടതാണ്. മക്കളുടെ മരണാനന്തര ധനസഹായത്തിനുള്ള അപേക്ഷകർ ലീഗൽ ഹയർ ഷിപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

ഈ സമയത്ത് പുനർവിവാഹം ചെയ്തിട്ടില്ല എന്ന സർട്ടിഫിക്കറ്റ് ആവശ്യമില്ല. വിവാഹ ധനസഹായത്തിന് പൊതു രേഖകൾക്കൊപ്പം വിവാഹ സർട്ടിഫിക്കറ്റും ഹാജരാക്കണം. മുൻപ് അപേക്ഷ നൽകിയവരും, നിരസിക്കപ്പെട്ടവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒരാൾക്ക് ഒറ്റ സ്‌കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ. അപേക്ഷ സമർപ്പിക്കുമ്പോഴും, ധനസഹായം സ്വീകരിക്കുമ്പോഴും അപേക്ഷകൻ വിദേശത്തായിരിക്കാൻ പാടില്ല. കൂടുതൽ വിവരങ്ങൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവ്വീസ്) ബന്ധപ്പെടാവുന്നതാണ്.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts