“ദേവ് കൊല്ലം ഫ്‌ളവർ ഷോ 2024” കൊല്ലം ഫ്ലവർ ഷോയുടെ കൂപ്പൺ വിതരണ ഉദ്ഘാടനം എം. മുകേഷ് എം.എൽ.എ നിർവ്വഹിച്ചു.
കൊല്ലം : ദേവ് കൊല്ലം ഫ്ലവർ ഷോ 2024 പ്രദർശന ടിക്കറ്റിന്റെ ആദ്യ വിൽപ്പന എം.എൽ.എ എം.മുകേഷ് ആർ. പി.ബാങ്കേഴ്സ് ഉടമ ആർ പ്രകാശൻ പിള്ളക്ക് കൂപ്പൺ നൽകി നിർവഹിച്ചു.
കൊല്ലം റോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഡിസംബർ 20 മുതൽ ജനുവരി 5 വരെ കൊല്ലം ആശ്രാമം മൈതാനത്ത് സംഘടിപ്പിക്കുന്ന പുഷ്പ-ഫല-സസ്യ പ്രദർശനം “ദേവ് കൊല്ലം ഫ്‌ളവർ ഷോ” പ്രദർശന ടിക്കറ്റിന്റെ ആദ്യ വില്പന സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകരുടെ സാന്നിധ്യത്തിൽ കൊല്ലം എം.എൽ.എ എം. മുകേഷ് , ആർ.പി. ബാങ്കേഴ്സ് ഉടമ ആർ. പ്രകാശൻ പിള്ളക്ക് കൂപ്പൺ നൽകി നിർവഹിച്ചു.
സ്വാഗതസംഘം ഓഫീസിൽ നടന്ന ചടങ്ങിൽ ആഘോഷ കമ്മിറ്റിയുടെ ചെയർമാൻ എക്സ്. ഏണസ്റ്റ് അധ്യക്ഷത വഹിച്ചു. ചീഫ് കോർഡിനേറ്റർ നേതാജി.ബി. രാജേന്ദ്രൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ജനറൽ കൺവീനർ എം.എം. ആസാദ് റോസ് സൊസൈറ്റി പ്രസിഡന്റ് പട്ടത്തുവിള വിനോദ്, ട്രഷറർ എൻ ബിനോജ്, കെ. സുരേഷ് കുമാർ മീഡിയ ചെയർമാൻ ഷിബു റാവുത്തർ, എന്നിവർ സംസാരിച്ചു.
ഫിനാൻസ് കൺവീനർ അജിത്ത് മുത്തോടം, യോഗത്തിന് നന്ദി പറഞ്ഞു. യോഗത്തോട് അനുബന്ധിച്ച് പ്രശസ്ത ഗായകൻ രാജൻ കായിനോസിന്റെ നേതൃത്വത്തിൽ സംഗീത വിരുന്നും, സ്വാഗതസംഘം വിവിധ കമ്മിറ്റികളുടെ മീറ്റിങ്ങും നടന്നു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080