Monday, March 2, 2026

കലാഭവൻ റഹ്മാന്റെ കലാജീവിതത്തിലെ ഓർമ്മകുറിപ്പുകൾ… “കലാഭവൻ ഡയറീസ്” പ്രകാശനത്തിന് ഒരുങ്ങുന്നു.

കൊച്ചി : മിമിക്രി, നാടകം, സിനിമ എന്നീ മേഖലകളിൽ സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച അനുഗൃഹീത കലാകാരൻ കലാഭവൻ റഹ്മാൻ കഴിഞ്ഞ നാല് പതിറ്റാണ്ടുകാലത്തെ അദ്ദേഹത്തിന്റെ ആത്മരേഖാ പുസ്തകം പ്രകാശനത്തിന് ഒരുങ്ങുന്നു. “കലാഭവൻ ഡയറീസ്”

സുദീർഘമായ കലാസപര്യയ്ക്കിടെയുണ്ടായ അനുഭവങ്ങളുടെയും മനുഷ്യ ബന്ധങ്ങളുടെയും സൗഹൃദങ്ങളുടെയും ജയ – പരാജയങ്ങളുടെയും സജീവചിത്രം സ്മരണകൾ കൊണ്ട് വരയ്ക്കുകയാണ് കലാഭവൻ റഹ്മാൻ എന്ന ഈ കലാപ്രതിഭ.

സിദ്ധിക്കും, ലാലും, പ്രസാദും, അൻസാറും, സൈനുദ്ദീനും, എൻ. എഫ്.വർഗീസും മുതൽ ദിലീപും, ജയറാമും, സോമനും, ജഗതിയും, മമ്മൂട്ടിയും വരെ ഇക്കഴിഞ്ഞ പതിറ്റാണ്ടുകളിൽ ദീപ്തമാക്കിയ അനേകം പ്രതിഭകളും അവരുമായുള്ള ആത്മബന്ധങ്ങളും ഈ സ്മരണകളിൽ നിറഞ്ഞുനിൽക്കുന്നു.

എല്ലാറ്റിനും ഉപരി കലാഭവൻ എന്ന സ്ഥാപനവും അതിനെ നയിച്ച സവിശേഷ വ്യക്തിത്വവും ജീവിതസ്മരണകളുടെ കേന്ദ്രസ്ഥാനത്ത് തിളങ്ങിനിൽക്കുന്നു.

പ്രസിദ്ധീകരണം – മാതൃഭൂമി
അവതാരകൻ – ബാലചന്ദ്രൻ ചുള്ളിക്കാട്
എഴുത്ത് – ശ്രീകാന്ത് പങ്ങപ്പാട്ട്

മിമിക്രി, നാടകം,സിനിമാ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരു കലാകാരന്റെ കലാജീവിതത്തിന്റെ ഓർമ്മകുറിപ്പുകൾ വിവരിക്കുന്ന “കലാഭവൻ ഡയറീസ്” ന്റെ കവർ പേജ്, കലാ – സാംസ്‌കാരിക – ചലച്ചിത്ര മേഖലയിലെ പ്രമുഖരുടെ ഫേസ്ബുക്ക് പേജിലൂടെ പ്രകാശനം ചെയ്തു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts