Tuesday, August 26, 2025

“മുലപ്പാൽ നൽകി അതിഥിക്ക് അമ്മയായി, നഴ്സുമാർക്ക് അഭിമാനമായി മെറിൻ ബെന്നി;

മെറിൻ ബെന്നി; ആതുര സേവനത്തിന്റെയും മനുഷ്യത്വത്തിന്റെയും ഉദാത്തമാതൃക.

കാസർഗോഡ് : അമ്മ മരണപ്പെട്ട വിശന്നു വലഞ്ഞ കുഞ്ഞിന് കാസർഗോഡ് ജനറൽ ആശുപത്രിയിലെ നഴ്സിംഗ് ഓഫീസർ മെറിൻ ബെന്നി മുലപ്പാൽ നൽകിയത് ആതുര സേവനത്തിന്റെയും മനുഷ്യത്വത്തിന്റെയും ഉദാത്തമാതൃകയായി.

കാസറഗോഡ് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുവന്ന ആസ്സാം സ്വദേശിയായ യുവതിയുടെ മൃതദേഹത്തിനരികെ, 37 ദിവസം മാത്രം പ്രായമായ കുഞ്ഞിന്റെ വിശപ്പടക്കാൻ കഴിയാതെ ബന്ധുക്കൾ വലയുകയായിരുന്നു. ഇതറിഞ്ഞ ആശുപത്രി അധികൃതരുടെ ഇടപെടലിനെ തുടർന്ന് അന്നേ ദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന മെറിൻ മുലപ്പാൽ കൊടുക്കാൻ സന്നദ്ധയായി മുന്നോട്ട് വരുകയായിരുന്നു.

വിശപ്പു മാറിയ കുഞ്ഞിനെ ഉറക്കി, വസ്ത്രങ്ങൾ മാറ്റി ആശുപത്രി അധികൃതർ ബന്ധുക്കൾക്ക് കൈമാറി. ആതുര സേവനത്തിന്റെയും മനുഷ്യത്വത്തിന്റെയും ഉദാത്ത മാതൃകയാവുകയാണ് ഒരു വയസ് പ്രായമായ കുഞ്ഞിന്റെ അമ്മ കൂടിയായ മെറിൻ.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts