തിരുവനന്തപുരം: കൈ കാണിച്ചാൽ ബസ് നിർത്തി യാത്രികരെ കയറ്റാൻ തയാറാകണമെന്നു കെ.എസ്.ആർ.ടി.സി. ജീവനക്കാർക്കു ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ നിർദേശം.
രാത്രി പത്തിനു ശേഷം സൂപ്പർ ഫാസ്‌റ്റ് മുതൽ താഴേക്കുള്ള ബസുകൾ യാത്രക്കാർ ആവശ്യപ്പെടുന്നിടത്തു നിർത്തണമെന്നും മന്ത്രി. ജീവനക്കാർക്കുള്ള തുറന്ന കത്തിലാണ് നിർദേശം. സ്‌ത്രീകളെയും കുട്ടികളെയും ഇരുട്ടിൽ ഇറക്കിവിടരുത്. ബസ് ഓടിക്കുമ്ബോൾ നിരത്തിലുള്ള ചെറുവാഹനങ്ങളെയും കാൽനടക്കാരെയും കരുതലോടെ കാണണമെന്നും കത്തിലുണ്ട്. കെ.എസ്.ആർ.ടി.സിയുടെ പണം ഉപയോഗിക്കാതെ തന്നെ ജീവനക്കാർക്കായി ശീതീകരിച്ച വിശ്രമ മുറികൾ ഉണ്ടാക്കും.
ജീവനക്കാർക്ക് ആരോഗ്യ പരിശോധനയും തുടർചികിത്സയും ഉറപ്പാക്കും. സ്‌പോൺസർഷിപ്പ് വഴി കെ.എസ്.ആർ.ടി.സി. സ്‌റ്റേഷനുകൾ നവീകരിക്കാൻ പദ്ധതിയുണ്ട്- മന്ത്രി കത്തിൽ വിശദീകരിക്കുന്നു. അതേസമയം, അഞ്ചാം തീയതി നൽകുമെന്നു മുഖ്യമന്ത്രി ഉറപ്പുപറഞ്ഞ കെ.എസ്.ആർ.ടി.സിയിലെ ശമ്ബളത്തിന്റെ ആദ്യഗഡു 14നാണ് ഈ മാസം വിതരണം ചെയ്‌തത്. പെൻഷൻ വിതരണം മുടങ്ങിയ കേസ് ഇന്നു ഹൈക്കോടതി വീണ്ടും പരിഗണിക്കുകയാണ്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ