സംസ്ഥാനത്തെ ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കുമായി പുതിയ സംരക്ഷണകേന്ദ്രങ്ങൾ ഒരുക്കുന്നതിന് നടപടി ആയതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.
പത്തനംതിട്ട ജില്ലാ സാമൂഹ്യനീതി കാര്യാലയത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഓമല്ലൂർ ദർശന ഓഡിറ്റോറിയത്തിൽ നടക്കുന്ന ലോക ഭിന്നശേഷി ദിനാഘോഷം ‘ഉണർവ്’ 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ.
ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ പൊതുധാരയിലേക്ക് ഉയർത്തിക്കൊണ്ടു വരിക എന്നത് സാമൂഹനീതി വകുപ്പിന്റെ പ്രവർത്തന ലക്ഷ്യങ്ങളിൽ സുപ്രധാനമായ ഒന്നാണ്. ത്രിതല പഞ്ചായത്തുകളുമായി ബന്ധപ്പെട്ട നിരവധി പദ്ധതികളും പരിപാടികളുമാണ് സംസ്ഥാനതലത്തിൽ ഭിന്നശേഷിക്കാർക്ക് പ്രാവർത്തികമാക്കി വരുന്നത്.
ഭിന്നശേഷിക്കാർക്ക് ജോലിക്കും ഉദ്യോഗത്തിനുമായി സർക്കാർ നാല് ശതമാനം സംവരണം ഏർപ്പെടുത്തിയിട്ടുള്ളതായും ഭിന്നശേഷിക്കാർക്ക് വേണ്ടി വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ, ചികിത്സാധന സഹായം, സ്വയംതൊഴിൽ കണ്ടെത്തുന്നതിനുള്ള സഹായങ്ങൾ, സഹായം ഉപകരണങ്ങൾ ലഭ്യമാക്കൽ, സംരക്ഷണ സ്ഥാപനങ്ങൾക്കുള്ള ഗ്രാൻഡ് നൽകുക തുടങ്ങിയവ ഭിന്നശേഷിക്കാർക്ക് വേണ്ടി സർക്കാർ നടപ്പിലാക്കി വരുന്നതായി അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട ജില്ലയിൽ നിരാലംബരും നിരാശ്രയരുമായ വൃദ്ധജനങ്ങൾക്കും ബൌധിക പരിമിതികൾ ഉള്ള ആളുകൾക്കും തെരുവിൽ അലയുന്ന ആളുകൾക്കായും പരിചരണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണെന്നും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.ഭിന്നശേഷി ദിനാഘോഷം ജില്ലാ കളക്ടർ എ.ഷിബു IAS പതാക ഉയർത്തി ആരംഭിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി മായ അനിൽകുമാർ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാദേവി, ഓമല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജോൺസൺ വിളവിനാൽ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആർ.അജയകുമാർ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ലേഖ സുരേഷ്,ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗം ശ്രീദേവി കുഞ്ഞമ്മ, ജില്ലാ പഞ്ചായത്ത് മെമ്പർ ജെസ്സി അലക്സ്, ജില്ലാ പഞ്ചായത്ത് പ്ലാനിങ് ഉപാധ്യക്ഷൻ അജിത് കുമാർ,ഓമല്ലൂർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ അമ്പിളി,മൗണ്ട് സിയോൺ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. കെ. മാത്യു അസി.പ്രൊഫസർ,മൗണ്ട് സിയോൺ കിരൺ രഘുനാഥ്, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ആദില.എസ്, ഗവൺമെന്റ് ഓൾഡ് ഏജ് ഹോം സൂപ്രണ്ട് മീന.ഒ. എസ്, രാജേഷ് തിരുവല്ല, അബ്ദുൽ അസീസ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.
ജില്ലാ സാമൂഹ്യനീതി ഓഫീസർ ബി. മോഹനൻ സ്വാഗതവും സീനിയർ സൂപ്രണ്ട് ഷംലാബീഗം നന്ദിയും അർപ്പിച്ചു.ഡിസംബർ ഒന്നിന് കായികമേളയും ഡിസംബർ മൂന്ന് ഞായറാഴ്ച കാലാമേളയും സമാപന സമ്മേളനവും സമ്മാനദാനവും നടക്കും.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ഓമല്ലൂർ ശങ്കരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ എ.ഷിബു. ഐഎഎസ് ദിനാചരണ സന്ദേശം നൽകും. പഞ്ചായത്ത് ജനപ്രതിനിധികൾ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസർ ബി. മോഹനൻ പറഞ്ഞു.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ