Tuesday, August 26, 2025

കൊല്ലം ബിഷപ്പ് ജെറോം ഇൻസ്റ്റിട്യൂട്ടിൽ “നാഷണൽ കോൺഫറൻസ് ഓൺ എമേർജിങ് ട്രെൻഡ്‌സ് & ഇന്നോവേഷൻസ് (NCETI 2025)” സംഘടിപ്പിച്ചു.

ഹാബിലെറ്റ് ലേർണിംഗ് സൊല്യൂഷൻസിന്റെയും ഇൻസ്റ്റിട്യൂഷൻ ഓഫ് എഞ്ചിനീയേഴ്സിന്റെയും സഹകരണത്തോടെ കൊല്ലം ബിഷപ്പ് ജെറോം ഇൻസ്റ്റിട്യൂട്ടിൽ “നാഷണൽ കോൺഫറൻസ് ഓൺ എമേർജിങ് ട്രെൻഡ്‌സ് & ഇന്നോവേഷൻസ് (NCETI 2025)” സംഘടിപ്പിച്ചു.

കൊല്ലം ബിഷപ്പ് ജെറോം ഇൻസ്റ്റിട്യൂട്ടിൽ കംപ്യൂട്ടർ സയൻസ് & എഞ്ചിനീയറിംഗ്, സിവിൽ എഞ്ചിനീയറിംഗ് വിഭാഗങ്ങളുടെ ആഭിമുഖ്യത്തിൽ
ഹാബിലെറ്റ് ലേർണിംഗ് സൊല്യൂഷൻസിന്റെയും ഇൻസ്റ്റിട്യൂഷൻ ഓഫ് എഞ്ചിനീയേഴ്സിന്റെയും സഹകരണത്തോടെ ജൂൺ 19-20 തീയതികളിൽ സംഘടിപ്പിച്ച കോൺഫറൻസിന് പുതിയ സാങ്കേതിക വിദ്യകളെയും നവീന സംരംഭങ്ങളെയും ആഴത്തിൽ വിശകലനം ചെയ്യുവാനുള്ള ഒരു വേദിയായിരുന്നു.

പ്രിൻസിപ്പൾ ഡോ. അനിൽ എ.ആർ. അധ്യക്ഷത വഹിച്ച യോഗത്തിൽ IBM കൊച്ചിയിലെ സീനിയർ ഡാറ്റ സയന്റിസ്റ്റായ ഡോ. ബിന്ദു കൃഷ്ണൻ ഉദ്ഘാടനം ചെയ്യുകയും മുഖ്യ പ്രഭാഷണം നടത്തുകയും ചെയ്തു.

എ.പി.ജെ. അബ്ദുൾകലാം ടെക്നൊളജിക്കൽ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് ഡയറക്ടർ ഡോ. ബിജു കെ., ബിഷപ്പ് ജെറോം ഇൻസ്റ്റിട്യൂട്ട് മാനേജർ ഫാ. ബെഞ്ചമിൻ പള്ളിയടിയിൽ, ഹാബിലെറ്റ് ലേർണിംഗ് സൊല്യൂഷൻസ് മാനേജിങ് ഡയറക്ടർ ഡോ. കിഷോർ, ഡോ. സുധി മേരി കുരിയൻ, ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് ആൻഡ് ഡീൻ (സിവിൽ എഞ്ചിനിയറിങ്, ബിഷപ്പ് ജെറോം ഇൻസ്റ്റിട്യൂട്ട് ), പ്രൊഫ. ദീപ രാജൻ എസ്. ഹെഡ് ഓഫ് ദി ഡിപ്പാർട്മെന്റ് (കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനിയറിങ്, ബിഷപ്പ് ജെറോം ഇൻസ്റ്റിട്യൂട്ട് ) എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഈ രണ്ടു ദിവസങ്ങളിലും ഇരുപതോളം ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കുകയുണ്ടായി. ഇത് വിലയിരുത്തുന്നതിനായി ഡോ. ലക്ഷ്മൺ കുട്വ, ഡോ. സുഗന്ധിനി എച്.കെ. (മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, കർണ്ണാടക) എന്നിവരുൾപ്പെടുന്ന ഒരു ടീം തന്നെ ഉണ്ടായിരുന്നു. ഏറ്റവും നന്നായി അവതരിപ്പിച്ച പ്രബന്ധത്തിന് അവാർഡും കൊടുക്കുകയുണ്ടായി. വൈസ് പ്രിൻസിപ്പാൾ ഡോ. കിം ജെ. സീലൻ എന്നിവരും സമാപന സമ്മേളനത്തിൽ സന്നിഹിതരായിരുന്നു. സാങ്കേതിക വിദ്യയുടെ നൂതന സാദ്ധ്യതകൾ ചർച്ച ചെയ്യപ്പെട്ട ഈ ദേശീയ കോൺഫറൻസ് ഒരു മികച്ച വേദിയായിരുന്നു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക.. +916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts