Tuesday, August 26, 2025

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം; യോഗ അർബുദവും വിഷാദവും അകറ്റും”

ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനം;
യോഗ അർബുദവും വിഷാദവും അകറ്റും”

യോഗയും ധ്യാനവും പരിശീലിക്കുന്നത് വിഷാദം, അർബുദം ഇവയെ തടയും എന്ന് പഠനം. ഡിഎൻഎയിലെ തന്മാത്ര പ്രവർത്തനങ്ങളിൽ മാറ്റം വരുത്തുക വഴിയാണ് ഇത് സാധ്യമാകുന്നത്. പതിനൊന്ന് വർഷക്കാലം 846 പേരിൽ 18 പഠനങ്ങൾ നടത്തിയാണ് ഈ നിഗമനത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.

യോഗയും ധ്യാനവും മൂലം ശരീരത്തിന് തന്മാത്ര മാറ്റങ്ങൾ സംഭവിച്ചതായും ഈ മാറ്റങ്ങൾ എങ്ങനെ മാനസികവും ശാരീരികവും ആയ ആരോഗ്യത്തിന് ഗുണകരമാകുന്നുവെന്നും പഠനം പറയുന്നു. ശരീരത്തിന്റെയും തലച്ചോറിന്റെയും രോഗ പ്രതിരോധ സംവിധാനത്തിന്റെയും ജൈവികമായ കേടുപാടുകൾ തീർക്കുന്ന മാംസ്യത്തെ ഉൽപ്പാദിപ്പിക്കുന്ന ജീനുകളെ ആക്റ്റീവേറ്റു ചെയ്യുന്നതെങ്ങനെയെന്ന് പഠനം വിശദീക രിക്കുന്നു.

ഒരു വ്യക്തി സമ്മർദം നിറഞ്ഞ അവസ്ഥയിലൂടെ കടന്നു പോകുമ്പോൾ സിമ്പതിക നാഡീ വ്യൂഹം ഉണരുന്നു. ഇത് ന്യൂക്ലിയർ ഫാക്ടർ കപ്പ ബി (NF-KB) എന്ന തന്മാത്രയുടെ ഉൽപാദനം കൂട്ടുന്നു. നമ്മുടെ ജീൻ എക്‌സ്പ്രഷനെ നിയന്ത്രിക്കുന്ന തന്മാത്രയാണ് ഇത്. NF-kB സ്‌ട്രെസ്സിനെ ബസൈറ്റോ കൈൻ എന്ന മാംസ്യം ഉൽപ്പാദിപ്പിക്കുന്ന ജീനുകളെ ആക്ടിവേറ്റു ചെയ്യുന്നു. ഇതാണ് കോശങ്ങളിലെ ഇൻഫ്‌ളമേഷനു കാരണം. ഈ ഇൻഫ്‌ളമേഷൻ തുടർന്നാൽ അത് അർബുദ സാധ്യത കൂട്ടുകയും അകാലവാർദ്ധക്യത്തിന് കാരണമാകുകയും വിഷാദം പോലുള്ള മാനസിക രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

പഠനം അനുസരിച്ച് യോഗയും ധ്യാനവും ശീലിക്കുന്നവരിൽ ഇതിന് വിപരീത ഫലം ആണ് ഉണ്ടാവുക. NF-KBയുടെയും സൈടോകൈനുകളുടേയും ഉൽപാദനം കുറയുന്നു. ഇത് ഇൻഫ്‌ളമേഷൻ സാധ്യതയും അതുമായി ബന്ധപ്പെട്ട രോഗങ്ങൾക്കുള്ള സാധ്യതയും കുറക്കുന്നു.

കോവെൻട്രി ആൻഡ് റാഡ്ബ്ബൗഡ് സർവകലാശാല ഗവേഷകർ നടത്തിയ ഈ പഠനം ഫ്രണ്ടിയേഴ്‌സ് ഇൻ ഇമ്മുണോളജി എന്ന ജേർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എല്ലാവർക്കും യോഗയിലൂടെ നല്ല ആരോഗ്യം ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു..

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക.. +916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts