കുണ്ടറ : ഷിജു. എസ്.പി. നല്ലിലയുടെ ഹൈക്കു കവിതാ സമാഹാരം “ഗോളം” പുസ്തകത്തിനു ലോകത്തിലെ ഏറ്റവും വലിയ ഹൈക്കു കവിതാ സമാഹാരത്തിനുള്ള “ഗോൾഡൻ ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്” കരസ്തമാക്കി. ഇതിനോടകം പതിനൊന്നോളം അന്താരാഷ്ട്ര ബഹുമതികൾ പുസ്തകം നേടിക്കഴിഞ്ഞു. ഇന്ത്യൻ സാഹിത്യ ലോകത്തു ഒരു പുസ്തകം ഇത്രയധികം റെക്കോർഡ്കൾ സ്വന്തമാക്കുന്നതും ആദ്യമായിട്ടാണ്.
അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്, ഡൽഹി ബുക്ക് ഓഫ് റെക്കോർഡ്, കലാം ബുക്ക് ഓഫ് റെക്കോർഡ്, യുണീക്ക് ബുക്ക് ഓഫ് റെക്കോർഡ്, വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്, ഇന്റർ നാഷണൽ ബുക്ക് ഓഫ് റെക്കോർഡ്, ലണ്ടൻ ബുക്ക് ഓഫ് റെക്കോർഡ്, ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്, ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്, യൂണിവേഴ്സൽ ബുക്ക് ഓഫ് റെക്കോർഡ് എന്നിവ “ഗോളം ” കരസ്തമാക്കി.
ജപ്പാനീസ് ഭാഷയിൽ രൂപമെടുത്ത കവിതാ ശൈലിയാണ് ഹൈക്കു കവിതകൾ. ലക്കി വൈറ്റ് ഔൾ പബ്ലിക്കേഷൻ ആണ് പുസ്തകം വായനക്കാരിലേക്ക് എത്തിക്കുന്നത്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080