Wednesday, March 4, 2026

“പത്ര വായനയും എഴുത്തും” ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി വിഎച്ച്എസ്ഇ അധ്യാപകൻ.

“പത്ര വായനയും എഴുത്തും” ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി വിഎച്ച്എസ്ഇ അധ്യാപകൻ.

കുണ്ടറ: പത്രവായനയിലൂടെ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് ഗ്രേസ്മാർക്ക് പരിഗണിക്കുന്നതിനൊപ്പം, പത്രവായന വിദ്യാർത്ഥികളിൽ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പിന്റെ സജീവ പരിഗണനയിലിരിക്കെ, വ്യത്യസ്തമായ മികവിലൂടെ ഇന്ത്യ ബുക്ക് റെക്കോർഡ്സിൽ ഇടം നേടി വിഎച്ച്എസ്ഇ അധ്യാപകൻ.

ടെക്നോളജി, നിയമം, മാനസിക ആരോഗ്യം, പരിസ്ഥിതി, സാമൂഹികം രാഷ്ട്രീയം തുടങ്ങിയ വ്യത്യസ്ത മേഖലകളിൽ ആശയങ്ങളും അഭിപ്രായങ്ങളും ഉൾപ്പെടുന്ന 54 ലേഖനങ്ങൾ എഴുതി പ്രശസ്ത മലയാള ദിനപത്രങ്ങളായ മാതൃഭൂമി, കേരളകൗമുദി, ദേശാഭിമാനി തുടങ്ങിയവയിൽ പ്രസിദ്ധീകരിച്ച മികവ് ആണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി കൊടുത്തത്.

കൊല്ലം, പുത്തൂർ ഇടവട്ടം കെ എസ് എം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇലക്ട്രോണിക്സ് വിഭാഗം വൊക്കേഷണൽ അധ്യാപകൻ ജി.ആർ. അഭിലാഷ് ആണ് വ്യത്യസ്തമായ ഈ നേട്ടം കൈവരിച്ചത്.

കേരള യൂണിവേഴ്സിറ്റിയിൽ നിന്നും എൻജിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഇദ്ദേഹം ദേശീയ, അന്തർദേശീയ ജേർണലുകളിൽ പേപ്പർ പബ്ലിഷ് ചെയ്തിട്ടുണ്ട്.

നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസറായും, കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് മാസ്റ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മികച്ച കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് മാസ്റ്ററുടെ സംസ്ഥാനതല അവാർഡും, ഗുരു രത്നാ പുരസ്കാരവും, മാതൃകാ അധ്യാപക പുരസ്കാരം, നാഷണൽ ബുക്ക് ഓഫ് റെക്കോർഡ് ഭാരത് വിഭൂഷൺ അവാർഡ് ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.

ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജ് അസിസ്റ്റൻറ് പ്രൊഫസർ ശ്രീലക്ഷ്മി എസ്.വി. ആണ് ഭാര്യ. ഹരിനാരായണൻ എ.എസ്, ജ്യോതിരാദിത്യ എ.എസ് എന്നിവർ മക്കളാണ്. എഴുകോൺ ഇരുമ്പനങ്ങാട്‌ സ്വദേശിയാണ് അഭിലാഷ്.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts