Saturday, October 11, 2025

ലഹരി ഉപയോഗത്തിനെതിരെ കുണ്ടറയിൽ “ജന ജാഗ്രത യാത്ര” ഉദ്യോഗസ്ഥതല ആലോചന യോഗം നടന്നു.

കുണ്ടറ : വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ പി.സി. വിഷ്ണുനാഥ് എം.എൽ.എ നയിക്കുന്ന “ജന ജാഗ്രത യാത്ര” യുടെ ഉദ്യോഗസ്ഥ തല ആലോചനയോഗം നടന്നു. ഇളമ്പള്ളൂർ കെജിവി യുപി സ്കൂൾ ഓഡിറ്റോറിയത്തിൽ കൂടിയ യോഗത്തിൽ പിസി വിഷ്ണുനാഥ് എംഎൽഎ അധ്യക്ഷനായി.

മുഖത്തല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി യശോദ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.ഡി. അഭിലാഷ്, എസ്. ഗിരിജ കുമാരി, പി. വിനിതകുമാരി, അനീഷ് പടപ്പക്കര, പെരിനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. അനിൽകുമാർ, കുണ്ടറ എസ്. ഐ. അമ്പരീഷ്, എ.ഇ.ഒ.മാരായ എം.റസിയ ബീവി, റോസമ്മ രാജൻ, ബി.പി.സി. ആശ കെ. കൊച്ചയം., സി.ഡി.എസ്. ചെയർപേഴ്സൺമാർ, സ്കൂളുകളിലെ പ്രഥമ അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

കുണ്ടറ നിയോജകമണ്ഡലത്തിലെ ഏഴു പഞ്ചായത്തുകളിലും ആയി നടക്കുന്ന യാത്രയിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, സ്കൂളുകൾ, കോളേജുകൾ, ലൈബ്രറികൾ, ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ, വിവിധ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ സമുദായ സംഘടനകൾ എന്നിവർ അണിചേരും.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts