Tuesday, August 26, 2025

യു കെ എഫ് എഞ്ചിനീയറിംഗ് കോളേജില്‍ ഇന്‍റര്‍ കോളേജിയേറ്റ് ആര്‍ട്സ് ഫെസ്റ്റ് ‘നാട്യ 2025’ സംഘടിപ്പിച്ചു.

പാരിപ്പള്ളി : യു കെ എഫ് എന്‍ജിനീയറിങ് കോളേജിലെ ടെക്നോ കള്‍ച്ചറല്‍ ഫെസ്റ്റ് ‘എക്ത 25’ ന്‍റെ ഭാഗമായി നടന്ന ഇന്‍റര്‍ കോളേജിയേറ്റ് ആര്‍ട്സ് ഫെസ്റ്റ് ‘നാട്യ 2025’ ന്‍റെ ഉദ്ഘാടനം പ്രശസ്ത ഫാഷന്‍ ഡിസൈനറും നടന്‍ കുഞ്ചന്‍റെ മകളുമായ സ്വാതി കുഞ്ചന്‍ നിര്‍വഹിച്ചു. കോളേജ് ഡയറക്ടര്‍ അമൃത പ്രശോഭ് അധ്യക്ഷത വഹിച്ചു. വിവിധ ജില്ലകളിലെ കോളേജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ഇന്‍റര്‍ കോളേജിയേറ്റ് ഡാന്‍സ് മത്സരം, ഇന്‍റര്‍ കോളേജിയേറ്റ് തീംഷോ, ഇന്‍റര്‍ കോളേജിയേറ്റ് ബാന്‍റ് മത്സരം എന്നിവയും ഫെസ്റ്റിന്‍റെ ഭാഗമായി നടന്നു. പ്രശസ്ത ചലച്ചിത്ര താരങ്ങളും മോഡലുകളുമായ അനുശ്രീ, ഗായത്രി ആര്‍. സുരേഷ്, ഷിയാസ് കരീം, അന്നാ രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന തീം ഷോ കാണികളുടെ പ്രശംസ പിടിച്ചുപറ്റി.

ഇന്‍റര്‍ കോളേജിയേറ്റ് ഡാന്‍സ് മത്സരത്തില്‍ ടി കെ എം എഞ്ചിനീയറിംഗ് കോളേജ് (കൊല്ലം) ഒന്നാം സ്ഥാനവും മുത്തൂറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍റ് സയന്‍സ് (എറണാകുളം) രണ്ടാം സ്ഥാനവും കരസ്ഥമാക്കി. എന്‍എസ്എസ് എഞ്ചിനീയറിംഗ് കോളേജ് (പാലക്കാട്), ഗവ. മെഡിക്കല്‍ കോളേജ് (കൊല്ലം) എന്നിവര്‍ മൂന്നും, നാലും സ്ഥാനങ്ങള്‍ നേടി. ടെക്നോ കള്‍ച്ചറല്‍ ഫെസ്റ്റിന്‍റെ ഭാഗമായി സംഘടിപ്പിച്ച ഇന്‍റര്‍ കോളേജിയേറ്റ് ബാന്‍റ് മത്സരത്തില്‍ സെന്‍റ് ഗിറ്റ്സ് കോളേജ് (കോട്ടയം), ഗവ. മെഡിക്കല്‍ കോളേജ് (കൊല്ലം) ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി വിജയിച്ചു.

കേരള സാങ്കേതിക സര്‍വകലാശാല അസിസ്റ്റന്‍റ് ഡയറക്ടര്‍ ഡോ. കെ. ബിജു, യുകെഎഫ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ്, പ്രിന്‍സിപ്പാള്‍ ഡോ. ജയരാജു മാധവന്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വി. എന്‍. അനീഷ്, ഡീന്‍ അക്കാഡമിക് ഡോ. രശ്മി കൃഷ്പ്രസാദ്, പോളിടെക്നിക് വൈസ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ജിതിന്‍ ജേക്കബ്, പിടിഎ പാട്രന്‍ എ. സുന്ദരേശന്‍, പ്രോഗ്രാം കോഡിനേറ്റര്‍മാരായ പ്രൊഫ. അഖില്‍ ജെ ബാബു, പ്രൊഫ. ടി. രഞ്ജിത്ത്, ആര്‍. രാഹുല്‍, ജോജോ ജോസഫ്, കോളേജ് യൂണിയന്‍ ഭാരവാഹികളായ അഭിഷേക് അരവിന്ദ്, അനൂപ് വി. കുമാര്‍, അറീന എ., ജിഷ്ണു എന്നിവര്‍ പ്രസംഗിച്ചു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക.. +916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts