കൊല്ലം : യൂത്ത് ഹോസ്റ്റൽസ് അസോസിയേഷൻ ഓഫ് ഇന്ത്യ കൊല്ലം ചാപ്റ്റർ സംഘടിപ്പിക്കുന്ന “പ്രകൃതി സൗഹൃദ ഹരിത ലഹരി മുക്ത സൈക്കിൾ റാലി” യുടെ സമാപന സമ്മേളനം ഉദ്ഘാടനം നടത്തുന്നതിന് വേണ്ടി YHAI ദേശീയ അധ്യക്ഷനും കേരള ഗവർണറുമായ ഹിസ് എക്സലൻസി രാജേന്ദ്ര വിശ്വനാഥ് ആർലേക്കറെ ഭാരവാഹികൾ നേരിൽ കണ്ട് ക്ഷണിച്ചു.
കൊല്ലം ആശ്രാമം മൈതാനത്ത് നിന്ന് ഫ്ലാഗ് ഓഫ് ചെയ്യുന്ന സൈക്കിൾ റാലി പരവൂരിൽ എത്തിച്ചേരുകയും SNVRC ബാങ്കിൽ ആഡിറ്റോറിയത്തിൽ വെച്ച് വൈകിട്ട് സമാപന ചടങ്ങ് നടക്കുകയും ചെയ്യും.
സംസ്ഥാന വൈസ് പ്രസിഡന്റും സെൻട്രൽ കമ്മിറ്റി മെമ്പറുമായ വടക്കേവിള ശശി, കൊല്ലം ജില്ലാ ചെയർമാൻ നെടുങ്ങോലം രഘു, വൈസ് ചെയർമാൻ ഒ.ബി രാജേഷ്, റാലി ചെയർമാൻ ടി.ജി. സുഭാഷ് തുടങ്ങിയവർ തിരുവനന്തപുരം രാജ്ഭവനിൽ എത്തിയാണ് ഗവർണറെ നേരിൽ കണ്ടു ക്ഷണിച്ചത്.
ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ സന്തോഷപൂർവ്വം ക്ഷണം സ്വീകരിക്കുകയും പരിപാടിയിൽ പങ്കെടുക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. ഏപ്രിൽ പകുതിയോടുകൂടിയാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. +916238895080