Tuesday, August 26, 2025

“കുണ്ടറ മീഡിയ” യിൽ വന്ന വാർത്തയിലൂടെ ഗണേഷ്കുമാർ എം.എൽ.എ യെ കാണണമെന്ന കെവിന്റെ ആഗ്രഹം സഫലമായി.

ഇതായിരിക്കണം ഒരു ജനപ്രതിനിധി ഇങ്ങനായിരിക്കണം ഒരു ജനപ്രതിനിധി.

പത്തനാപുരം 3.8.2023: ആധുനിക സാങ്കേതിക വിദ്യാഭ്യാസ പഠന രീതിയെക്കുറിച്ചു കഴിഞ്ഞ മാസം ഒരു പൊതുവേദിയിൽവെച്ചു ഗണേഷ്‌കുമാർ എം.എൽ.എ പറഞ്ഞ ആപ്പ്ളിക്കേഷൻ 2019 ൽ കണ്ടുപിടിക്കുകയും അത് പ്രാവർത്തികമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന കുണ്ടറ അമ്പിപൊയ്ക സ്വദേശി കെവിൻ “കുണ്ടറ മീഡിയ” ഓൺലൈൻ ചാനലിന് തന്ന അഭിമുഖത്തിലൂടെ ഗണേഷ്‌കുമാർ എം.എൽ.എ യെ കാണണമെന്ന ആഗ്രഹം അറിയിച്ചിരുന്നു.

കെവിൻ കുണ്ടറ മീഡിയയ്ക്ക് നൽകിയ ഇന്റർവ്യൂവിന്റെ ലിങ്ക് https://www.facebook.com/kundaramedia/videos/3676718385885571

കുണ്ടറ മീഡിയയിൽ വന്ന കെവിന്റെ വീഡിയോ തിരുവല്ല സ്വദേശിയായ സജികുര്യൻ എന്ന ദന്ത ഡോക്ടർ കാണുകയും ആ വീഡിയോ പത്തനാപുരം വിളക്കുടി സ്വദേശിയും ചാരിറ്റി പ്രവർത്തകയുമായ ആമി വിളക്കുടിക്കു അയച്ചു കൊടുക്കുകയും ആമി ആ വീഡിയോ ഗണേഷ്‌കുമാർ എം.എൽ.എ യ്ക്ക് അയച്ചുകൊടുത്തു എം.എൽ.എ കാണാനും ഇടയായതിന്റെ അടിസ്ഥാനത്തിൽ കെവിന് എം.എൽ.എ യെ കാണാനുള്ള അവസരം ഇന്ന് ലഭിച്ചു.

ഗണേഷ്‌കുമാർ എം.എൽ.എ കെവിന്റെ ഈ പ്രയത്നത്തിന്റെ വളരെയധികം അഭിനന്ദിക്കുകയും ഇനി വിദ്യാഭ്യാസ മന്ത്രിയെ നേരിൽ കാണാനുള്ള അവസരം കൂടി ഒരുക്കാമെന്നും പറഞ്ഞു. കെവിന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് എം.എൽ.എ അറിയിച്ചു.

News Desk Kundara MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts