Tuesday, August 26, 2025

അപകട സൂചന നൽകി മാധ്യമങ്ങളിൽ എത്ര തവണ വാർത്തകൾ വന്നാലും, ദുരന്തങ്ങൾ ഉണ്ടായാൽ മാത്രം പരിഹാരം കാണുന്ന അധികാരികൾ.

അപകട സൂചന നൽകി മാധ്യമങ്ങളിൽ എത്ര തവണ വാർത്തകൾ വന്നാലും, ദുരന്തങ്ങൾ ഉണ്ടായാൽ മാത്രം പരിഹാരം കാണുന്ന അധികാരികൾ. ഇതിനൊരു മാറ്റം ഉണ്ടാകണ്ടേ….?

28-5-2024 ന് പുലർച്ചെ 1.30 ന് കൊല്ലം തിരുമംഗലം ദേശീയപാതയിൽ ചീരങ്കാവിന് സമീപം മരം പിഴുതുവീണുണ്ടായ അപകടമാണ്. പുലർച്ചെ നടന്ന അപകടം ആയതുകൊണ്ടും റോഡിൽ വാഹനങ്ങൾ കുറവായതുകൊണ്ടും വലിയൊരു ദുരന്തമാണ് ഒഴിവായത്.

എഴുകോൺ ചീരങ്കാവ് ആർ മാർട്ട് സൂപ്പർമാർക്കറ്റിനു മുന്നിൽ റെയിൽവേ റോഡിനോട് ചേർന്ന് നിന്ന മരമാണ് ശക്തമായ കാറ്റിലും മഴയിലും പിഴുത് വീണത്. മരത്തിന് സമീപത്തായി നിന്ന വൈദ്യുതി പോസ്റ്റിന്റെ മുകളിലൂടെയാണ് മരം വീണത്. കുണ്ടറയിൽ നിന്നും കൊട്ടാരക്കരയിൽ നിന്നും ഫയർ ഫോഴ്‌സ് എത്തി അതിരാവിലെ 6 മണിവരെ പെരുമഴയത്ത് വളരെ പണിപ്പെട്ടിട്ടാണ് മരം മുറിച്ചുനീക്കിയത്.

പുലർച്ചെ ആയതിനാൽ വലിയൊരു അപകടം ഒഴിവായി. നാല് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് 12 മണി ആയിട്ടും മരം പൂർണ്ണമായും നീക്കം ചെയ്ത് വൈദ്യുതി തകരാർ മാറ്റാൻ കഴിഞ്ഞിട്ടില്ല.

അപകടം നടന്ന പ്രദേശങ്ങളിൽ അപകടനിലയിൽ ഒന്നിലധികം മരങ്ങൾ നിൽക്കുന്നു എന്നുള്ള വാർത്ത പല പ്രാവശ്യം മുഖ്യധാരാ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വന്നിട്ടും അധികാരികൾ നാളിതുവരെയും നടപടികൾ കൈക്കൊണ്ടിട്ടില്ല. ഇതുപോലെ അപകടങ്ങൾ സംഭവിച്ചു ആരുടെയെങ്കിലും ജീവൻ നഷ്ടപ്പെട്ടാൽ മാത്രമേ ഇതിനൊക്കെ അധികാരികൾ പരിഹാരം കാണുകയുള്ളു.

ഇനിയും ഈ ഭാഗങ്ങളിൽ പിഴുതു വീഴാൻ സാധ്യതയുള്ള നിരവധി പഴകിയ മരങ്ങൾ അപകട നിലയിൽ നിൽപ്പുണ്ട്, അല്പം മനുഷ്യത്വം ഉള്ള അധികാരികൾ ഉണ്ടെങ്കിൽ ഇതിനൊരു പരിഹാരം കണ്ടെത്താൻ ശ്രമിക്കുക.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts