Tuesday, August 26, 2025

ലഹരിക്കെതിരെ പി.സി. വിഷ്ണുനാഥ് എംഎൽഎ നയിക്കുന്ന ജന ജാഗ്രത യാത്ര എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്തു.

കുണ്ടറ : നാടിന്റെ യുവത്വത്തെ വിഴുങ്ങുന്ന രാസ ലഹരിക്കെതിരെ ഒരുമിച്ചുള്ള പോരാട്ടം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് എൻ കെ പ്രേമചന്ദ്രൻ എംപി പറഞ്ഞു. ലഹരിക്കെതിരെ പി.സി. വിഷ്ണുനാഥ് എംഎൽഎ നയിക്കുന്ന ജന ജാഗ്രത യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി.

എല്ലാ അഭിപ്രായവ്യത്യാസങ്ങളും മാറ്റിവെച്ച് സമൂഹം ഒന്നായിനിന്ന് പരാജയപെടുത്തേണ്ട സാമൂഹിക വിപത്താണ് രാസ ലഹരി എന്നും എം. പി. പറഞ്ഞു. യുഡിഎഫ് കുണ്ടറ നിയോജകമണ്ഡലം ചെയർമാൻ കുരീപ്പള്ളി സലിം അധ്യക്ഷത വഹിച്ചു, പി. സി. വിഷ്ണുനാഥ് എംഎൽഎ അമുഖ പ്രഭാഷണം നടത്തി.

കണ്ണനല്ലൂർ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ജന. ഇ അസുൽ അൽ ഖാസിമി, ടി. സി. വിജയൻ, സുൽഫിക്കർ സലാം, എ. എൽ. നിസാമുദ്ദീൻ, ഷരീഫ് ചന്ദനത്തോപ്പ്, അഡ്വ.സുൽഫിക്കർ സലാം, കുളത്തൂർ രവി, ഫിറോസ് ഷാ സമദ്, വേണുഗോപാൽ, എ. എൽ. നവാസ്, വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സമുദായ സംഘടന നേതാക്കൾ തുടങ്ങിയവർ ജാഥയിൽ പങ്കെടുത്തു. സ്കൂളുകൾ, കോളേജുകൾ, ലൈബ്രറികൾ, ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങിയവർ ജാഥയിൽ അണിനിരന്നു.

മുഖത്തല സ്കൂൾ ജംഗ്ഷനിൽ നിന്നും ആരംഭിച്ച യാത്ര കല്ലുവെട്ടാം കുഴി, സെന്റ് ജൂഡ്, കല്ലുവിള, ചാണിക്കൽ ചേരികോണം വഴി കണ്ണനല്ലൂരിൽ എത്തിച്ചേർന്നു. കണ്ണനല്ലൂർ ജംഗ്ഷനിൽ ചേർന്ന സമാപനയോഗം മുൻ ഡിജിപി ഋഷിരാജ് സിംഗ് ഐപിഎസ് ഉദ്ഘാടനം ചെയ്തു. അബൂബക്കർ കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts