Tuesday, August 26, 2025

സ്വർണ്ണം അമൂല്യമാണ്, ആഭരണമായി അണിയുന്നതിന് മാത്രമല്ല കരുതൽ ധനം കൂടിയാണ്; എൻ.കെ. പ്രേമചന്ദ്രൻ എം.പി.

സ്വർണ്ണം അമൂല്യമാണ്, ആഭരണമായി അണിയുന്നതിന് മാത്രമല്ല കരുതൽ ധനം കൂടിയാണ്; എൻ.കെ. പ്രേമചന്ദ്രൻ എം.പി.

കുണ്ടറ 21.08.2024: കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്വർണ്ണവില ഇരട്ടിയിലധികം വർദ്ധിച്ചതായി അദ്ദേഹം പറഞ്ഞു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണം സ്വർണ്ണോത്സവം 2024, ജില്ലാതല ആഘോഷ പരിപാടികളുടെ ഉദ്ഘാടനം കുണ്ടറ ചിന്നൂസ് ഫാഷൻ ജ്വല്ലറി അങ്കണത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂപ്പൺ വിതരണ ഉദ്ഘാടനവും വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വനിതകളെയും, വനിതാ കൂട്ടായ്മകളെയും പി.സി.വിഷ്ണുനാഥ് എംഎൽഎ ആദരിച്ചു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡൻറ് അഡ്വ.എസ്. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി ബി. പ്രേമാനന്ദ്, ട്രഷറർ എസ്. പളനി, സംസ്ഥാന വൈസ് പ്രസിഡണ്ട് നവാസ് പുത്തൻവീട്, കുണ്ടറ പഞ്ചായത്ത് പ്രസിഡൻറ് മിനി തോമസ്, പഞ്ചായത്ത് മെമ്പർ ലൂക്കോസ്, ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുൽ മുത്തലിഫ് ചിന്നൂസ് സംസ്ഥാന കൗൺസിൽ അംഗങ്ങളായ എസ്. സാദിഖ്, ഖലീൽ കുറുമ്പേലിൽ, അബ്ദുൽ റസാക്ക് രാജധാനി, ജില്ലാ വൈസ് പ്രസിഡന്റുമാരായ വിജയൻ പുനലൂർ, കൃഷ്ണദാസ് കാഞ്ചനം, ജില്ലാ സെക്രട്ടറി ജോസ് പാപ്പച്ചൻ, അബ്ദുൽ റഷീദ് കാരാളി എന്നിവർ പ്രസംഗിച്ചു.

കൊല്ലം ജില്ലയിലെ 700 ഓളം സ്വർണ്ണ വ്യാപാരശാലകളിലാണ് ഓണം സ്വർണ്ണോത്സവം-2024 ആഘോഷിക്കുന്നത്.


രണ്ടേകാൽ കിലോ സ്വർണവും 10 കിലോ വെള്ളിയും ആണ് സമ്മാനങ്ങൾ. 100 പവൻ സ്വർണ്ണം ബംബർ സമ്മാനമായി നൽകുന്നു. സ്വർണ്ണം വാങ്ങുന്നവർക്കെല്ലാം സൗജന്യ കൂപ്പണുകൾ നൽകി നറുക്കെടുത്താണ് സമ്മാനങ്ങൾ നൽകുന്നത്. ഒക്ടോബർ 31 വരെയാണ് കാലാവധി.

Photo Caption:
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ഓണം സ്വർണ്ണോത്സവം- 2024 ജില്ലാതല ഉദ്ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എംപി നിർവഹിക്കുന്നു. പി. സി.വിഷ്ണുനാഥ് എംഎൽഎ, ജില്ലാ പ്രസിഡണ്ട് അഡ്വ. എസ് അബ്ദുൽ നാസർ, ജനറൽ സെക്രട്ടറി ബി. പ്രേമാനന്ദ്, ട്രഷറർ എസ്.പളനി, സംസ്ഥാന വൈസ് പ്രസിഡൻറ് നവാസ് പുത്തൻവീട്, ജില്ലാ വൈസ് പ്രസിഡണ്ട് അബ്ദുൽ മുത്തലിഫ് ചിന്നൂസ് എന്നിവർ സമീപം.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts