കൊട്ടാരക്കര : ശമ്പളവും ബോണസുമുൾപ്പെടെ 20000 കോടി രൂപയാണ് സർക്കാർ നൽകിയതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. സഹകരണ കൺസ്യൂമർഫെഡ് ഓണച്ചന്തയുടെയും കുടുംബശ്രീ ഓണം വിപണനമേളയുടെയും ജില്ലാതല ഉദ്ഘാടനം നെടുമൺകാവ് ഷോപ്പിംഗ് കോംപ്ലക്സ് അങ്കണത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ ഉദ്യോഗസ്ഥർ, കരാർ, അംഗനവാടി, ആശാവർക്കർ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയ എല്ലാ മേഖലയിലുള്ളവർക്കും ഓണത്തോട് അനുബന്ധിച്ച് നൽകുന്ന ബോണസ്, അലവൻസ് തുക വർദ്ധിപ്പിച്ചു. അഞ്ചരക്കോടി രൂപയുടെ മത്സ്യ മാർക്കറ്റ്, വാക്കനാട് സ്കൂളിന് രണ്ടു കോടി ചിലവഴിച്ച് പുതിയ കെട്ടിടം, അറക്കടവ് പാലം തുടങ്ങിയവ നാടിനു സമർപ്പിച്ചു. ശാസ്താംകടവ് പാലം നിർമാണ പ്രവർത്തനം തുടങ്ങും. ജനങ്ങൾക്ക് പ്രയാസം ഇല്ലാതെ ഓണം ആഘോഷിക്കാൻ സഹകരണ സംഘം, കുടുംബശ്രീ വഴി അവസരം ഒരുക്കുക ആണെന്നും മന്ത്രി പറഞ്ഞു. ഓണചന്തയുടെ ആദ്യ വില്പന ഉപഭോക്താവിന് നൽകി മന്ത്രി നിർവഹിച്ചു.
കൺസ്യൂമർ ഫെഡ് ഓണച്ചന്ത ഉദ്ഘാടനത്തിൽ കൺസ്യൂമർഫെഡ് ഭരണസമിതി അംഗം ജി. ത്യാഗരാജൻ അധ്യക്ഷനായി. സംസ്ഥാന സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ സഹകരണ കൺസ്യൂമർ ഫെഡറേഷൻ മുഖേന 1800 ഓണച്ചന്തകളാണ് കേരളത്തിൽ ഒരുങ്ങുന്നത്. ജില്ലയിൽ 170 വിപണന കേന്ദ്രങ്ങളുണ്ട്. ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി, പഞ്ചസാര, ഉഴുന്ന്, ചെറുപയർ, വൻകടല, തുവരപ്പരിപ്പ്, വൻപയർ, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിങ്ങനെ 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയോടെ പൊതുവിപണിയേക്കാൾ 30 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭ്യമാകും. പൊതുവിപണിയിൽ 1825 രൂപ നൽകി വാങ്ങേണ്ടി വരുന്ന നിത്യോപയോഗ സാധനങ്ങൾ ഓണച്ചന്തകളിൽ നിന്നും 579 രൂപ ലാഭത്തിൽ 1246 രൂപയ്ക്ക് ലഭ്യമാകും.
കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ്, കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ് എസ് സുവിധ, നെടുവത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി കെ ജ്യോതി, ജില്ലാ പഞ്ചായത്ത് മെമ്പർ പ്രിജി ശശിധരൻ, കരീപ്ര പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം ജി മോഹനൻ, കൊട്ടാരക്കര അസിസ്റ്റൻറ് രജിസ്ട്രാർ എം സുഭാഷ്, കരീപ്ര പഞ്ചായത്ത് സർവീസ് സഹകരണ ബാങ്ക് സെക്രട്ടറി ഇൻ ചാർജ് ബി പ്രിയ, നെടുമൺകാവ് വാർഡ് മെമ്പർ സിന്ധു ഓമനക്കുട്ടൻ, കൺസ്യൂമർഫെഡ് റീജിയണൽ മാനേജർ ഐ ലൈല മോൾ തുടങ്ങിയവർ പങ്കെടുത്തു.
കുടുംബശ്രീയെ പോലെ സംഘടിതമായ മറ്റൊരു സ്ത്രീ പ്രസ്ഥാനം ലോകത്തില്ല. സ്ത്രീകൾക്ക് എല്ലാ മേഖലയിലും മികച്ച പങ്കാളിത്തമാണ്. ഈ വർഷം ബഡ്ജറ്റിൽ 270 കോടി രൂപയാണ് കുടുംബശ്രീക്കായി മാറ്റി വച്ചതെന്നും മന്ത്രി പറഞ്ഞു. കരീപ്ര പഞ്ചായത്തിലെ 18 സിഡിഎസ് അംഗങ്ങൾ ചേർന്ന് മന്ത്രിക്ക് ഉപഹാരം നൽകി.
കുടുംബശ്രീ ഓണം വിപണനമേളയുടെ ജില്ലാതല ഉദ്ഘാടനത്തിൽ കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് എസ് സുവിധ അധ്യക്ഷയായി. ആദ്യ വില്പന കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ അഭിലാഷ് നിർവഹിച്ചു. കുടുംബശ്രീ ജില്ലാതല ഓണം വിപണമേള സെപ്റ്റംബർ 2 വരെ തുടരും. മേളയുടെ ഭാഗമായി വിവിധതരം കുടുംബശ്രീ ഉൽപ്പന്നങ്ങൾ, കുടുംബശ്രീയുടെ കർഷക കൂട്ടായ്മ വിളയിപ്പിച്ചെടുത്ത കാർഷിക ഉൽപ്പന്നങ്ങൾ, പുഷ്പങ്ങൾ, തേൻ ഉൽപ്പന്നങ്ങൾ, തഴപ്പായ, ഇരുമ്പ് പാത്രങ്ങൾ, ഖാദി തുണിത്തരങ്ങൾ എന്നിവയുടെ പ്രദർശനവും വിപണനവും ഉണ്ടായിരിക്കും. ഓണം വിപണന മേള അവസാനിക്കുന്നതുവരെ എല്ലാദിവസവും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
കുടുംബശ്രീ ജില്ലാ മിഷൻ കോഓർഡിനേറ്റർ ആർ വിമൽ ചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം ജയശ്രീ വാസുദേവൻ പിള്ള, കരീപ്ര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സി ഉദയകുമാർ, കരീപ്ര സിഡിഎസ് ചെയർപേഴ്സൺ ജെ മിനിമോൾ, കരീപ്ര ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ റ്റി സന്ധ്യ, റ്റി എസ് ഓമനക്കുട്ടൻ, ആർ ഗീതാ കുമാരി, വാർഡ് അംഗങ്ങളായ സിന്ധു ഓമനക്കുട്ടൻ, സന്തോഷ് സാമുവൽ, ഷീബ സജി, ഷീബ പി, കെ ഗീതാമണി, എ ഉഷ, പികെ അനിൽകുമാർ, വൈ റോയ്, സുനിതാ കുമാരി, ജി തിലകൻ, പി എസ് പ്രശോഭ, എസ് ഓമനക്കുട്ടൻപിള്ള, എം ഐ റേയ്ച്ചൽ, വെളിയം സിഡിഎസ് ചെയർപേഴ്സൺ ശൈലജ അനിൽകുമാർ, കരീപ്ര പഞ്ചായത്ത് സെക്രട്ടറി സജി ജോൺ, കുടുംബശ്രീ അസിസ്റ്റൻ്റ് ജില്ലാ മിഷൻ കോഓർഡിനേറ്റർ ബി ഉന്മേഷ്, കരീപ്ര കുടുംബശ്രീ മെമ്പർ സെക്രട്ടറി സി സജീവ് തുടങ്ങിയവർ പങ്കെടുത്തു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080