കുണ്ടറ : പുതിയതായി തെരഞ്ഞെടുത്ത കുണ്ടറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് രാജു ഡി പണിക്കർ ചുമതലയേറ്റു. ആറുമുറിക്കട മേലതിൽ ഓഡിറ്റോറിയത്തിൽ മുൻ ബ്ലോക്ക് പ്രസിഡന്റ് കെ.ബാബുരാജന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉത്ഘാടനം ചെയ്തു.
പി.സി. വിഷ്ണുനാഥ് എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. രണ്ടു പേരുടെയും സാന്നിധ്യത്തിൽ പുതിയ ബ്ലോക്ക് പ്രസിഡന്റ് ചാർജ് ഏറ്റുവാങ്ങി. കെ.പി.സി.സി. എക്‌സികുട്ടീവ് അംഗം അഡ്വ. എ. ഷാനവാസ്ഖാൻ, ഡിസിസി സെക്രട്ടറിമാരായ ആന്റണി ജോസ്, പ്രസാദ് നാണപ്പൻ,യുഡിഫ് ചെയർമാൻ കുരീപള്ളി സലിം, വി. ഓമനക്കുട്ടൻപിള്ള, ഗോപിനാഥൻ പിള്ള, നീരോഴുക്കിൽ സാബു, പുന്തല മോഹൻ,സിന്ധു ഗോപൻ, പെരിനാട് മുരളി, വിളവീട്ടിൽ മുരളി, മോഹനൻ,അബ്ദുൽ സമദ്,ജോൺ കുമാർ നൗഫൽ എന്നിവർ ആശംസ പ്രസംഗം നടത്തി. പുതിയ ബ്ലോക്ക് പ്രസിഡന്റ് രാജു ഡി പണിക്കർ നന്ദി പറഞ്ഞു.
Kundara MEDIA
facebook | youtube | instagram | website
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ