യു.എ.ഇ വിസിറ്റ് വിസയിൽ നാട്ടിൽ നിന്നും വരുന്നവർ മതിയായ രേഖകൾ ഇല്ലങ്കിൽ എയർപോർട്ടിൽ നിന്ന് തന്നെ മടക്കി അയക്കുന്നു.
എല്ലാ വിസിറ്റ് വിസ ഹോൾഡേഴ്‌സും നിർബന്ധമായും ഷോ മണി കാണണം എന്നതാണ് ഒന്നാമത്തെ നിർദ്ദേശം. ഏറ്റവും കുറഞ്ഞ പക്ഷം 50000 INR എങ്കിലും ഷോ മണി കരുതണം എന്നതാണ് എയർപോർട്ട് അധികൃതർ പറയുന്നത്. അതോടൊപ്പം തന്നെ ഇവിടെ സ്പോൺസറിന്റെ മതിയായ രേഖകൾ കൊടുക്കാൻ കഴിയാത്തവർക്ക് യു.എ.ഇ യിലെ ഹോട്ടൽ ബുക്കിംഗ് കാണിക്കേണ്ടതായും വരുന്നു.
കുടുംബത്തെ കാണാൻ വരുന്നവർ യു.എ.ഇ താമസക്കാരായ അവരുടെ ടെനൻസി കോൺട്രാക്ട് കയ്യിൽ കരുതേണ്ടതാണ്. അതോടൊപ്പം തന്നെ സ്പോൺസറായ വ്യക്തിയുടെ പാസ്പോർട്ട് കോപ്പിയും എമിറേറ്റ്സ് ഐഡിയും കൂടെ കരുതേണ്ടതാണ്. നിയമം ഔദ്യോഗിക സ്ഥിരീകരണം വരാത്തിടത്തോളം ഇതൊരു താത്കാലിക നിയന്ത്രണം ആണോ എന്നതിനെ കുറിച്ച് ട്രാവൽ ഏജൻസികൾക്ക് ഉറപ്പില്ല. വരും ദിവസങ്ങളിൽ യു.എ.ഇ ലേക്ക് വരാൻ തായാറാകുന്നവർ നിയമത്തിലുണ്ടാകുന്ന മാറ്റങ്ങൾ വിശ്വസ്തരായ ട്രാവൽ ഏജൻറ്റുകളുടെ പക്ഷത്തു നിന്നും അറിഞ്ഞതിനു ശേഷം മാത്രം യാത്ര ചെയ്യുക.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp