Saturday, October 11, 2025

കുണ്ടറ മുൻസിപ്പാലിറ്റിയായി ഉയർത്തണം; എൻ.സി.പി (എസ് ) കുണ്ടറ ബ്ലോക്ക് നേതൃയോഗം

കുണ്ടറ, ഇളമ്പള്ളൂർ, പെരിനാട് എന്നീ പഞ്ചായത്തുകൾ ചേർത്ത് കുണ്ടറയെ മുനിസിപ്പാലിറ്റി ആയി ഉയർത്തണമെന്ന് NCP (S) കുണ്ടറ ബ്ലോക്ക് നേതൃയോഗം ഗവൺമെന്റിനോട് ആവശ്യപ്പെട്ടു. ആരോഗ്യം വ്യവസായം വിദ്യാഭ്യാസം ടൂറിസം എന്നീ മേഖലകൾ വളരണമെങ്കിൽ കുണ്ടറയെ മുനിസിപ്പാലിറ്റി ആക്കണമെന്ന് വി.കെ. മഞ്ജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ആവശ്യപ്പെട്ടു.

എൻ.സി.പി (എസ് ) ജില്ലാ പ്രസിഡൻറ് ജി.പത്മാകരൻ യോഗം ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം ദേശീയസമിതി അംഗം എസ്. രാജീവ് നിർവ്വഹിച്ചു. എൻ.സി.പി വനിത ജില്ലാ പ്രസിഡൻറ് അഡ്വ. മിലിശ്രീ, സുരേഷ് കുമാർ, അനീഷ്, ഷാനവാസ്, എന്നിവർ പ്രസംഗിച്ചു. ഷീബ ഹാരിസ് സ്വാഗതവും, രാജു നന്ദിയും പറഞ്ഞു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts