Sunday, June 15, 2025

നേവിയുടെ അന്തർവാഹിനിയും മത്സ്യബന്ധന ​ബോട്ടും കൂട്ടിയിടിച്ചു; രണ്ടു പേരെ കാണാതായി, തിരച്ചിലിന് വിമാനങ്ങളും

ന്യൂഡൽഹി: ഗോവൻ തീരത്ത് ഇന്ത്യൻ മത്സ്യബന്ധന ബോട്ടും നാവികസേനയുടെ അന്തർവാഹിനിയും കൂട്ടിയിടിച്ച് അപകടം. 13 മത്സ്യത്തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഇവരിൽ 11 പേരെ രക്ഷപ്പെടുത്തിയെങ്കിലും രണ്ടുപേരെ കാണാതായി. ആറ് കപ്പലും വിമാനങ്ങളും ഉപയോ​ഗിച്ച് പ്രദേശത്ത് നാവികസേന വ്യാപകമായ തിരച്ചിൽ തുടരുകയാണ്.

​ഗോവൻ തീരത്തുനിന്ന് 70 നോട്ടിക്കൽ മൈൽ അകലെ, മാർത്തോമ എന്ന ബോട്ടും സ്കോർപീൻ ക്ലാസ് അന്തർവാഹിനിയും തമ്മിലാണ് കൂട്ടിയിടിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

‘കാണാതായവർക്കുള്ള തിരച്ചിൽ പുരോ​ഗമിക്കുകയാണ്. മുംബൈ മാരിടൈം റെസ്ക്യൂ കോ ഓർഡിനേഷൻ സെൻഡറുമായി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചുണ്ട്. കോസ്റ്റ് ​ഗാർഡിന്റെ ഉൾപ്പടെ കൂടുതൽ സംവിധാനങ്ങൾ ഏർപ്പെടുത്തി. അപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണ്’, അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts