Monday, March 2, 2026

യുകെഎഫ് മെക്കാനിക്കല്‍ വിഭാഗം ഗ്യാരേജ് ടീം ‘ടര്‍ബോസ്’ – ഇലക്ട്രിക് ബൈക്ക് ഡിസൈന്‍ രംഗത്ത് ദേശീയ അവാര്‍ഡ്

പാരിപ്പള്ളി : യുകെഎഫ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയിലെ (ഓട്ടോണമസ്) മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം ഗ്യാരേജ് ടീം ടര്‍ബോസിന് ദേശീയ തലത്തില്‍ അഭിമാനനേട്ടം. നാഷണല്‍ ഇലക്ട്രിക് ബൈക്ക് ഡിസൈന്‍ ചലഞ്ചില്‍, ഇലക്ട്രിക് വാഹന നിര്‍മ്മാണത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് ബെസ്റ്റ് എര്‍ഗണോമിക്സ്, എസ്ഥെറ്റിക്സ് ആന്‍റ് ഇന്നോവേഷന്‍ അവാര്‍ഡ് കരസ്ഥമാക്കി.

കോയമ്പത്തൂരിലെ ശ്രീ രാമകൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ മെക്കട്രോണ്‍ മോട്ടോഴ്സുമായി സഹകരിച്ച് സംഘടിപ്പിച്ച ഇലക്ട്രിക് ബൈക്ക് ഡിസൈന്‍ ദേശീയ തല മത്സരത്തില്‍ 19 ടീമുകള്‍ പങ്കെടുത്തപ്പോള്‍, യുകെഎഫ് ടീം ടര്‍ബോസ് രൂപകല്പന ചെയ്ത കേരളത്തിലെ ആദ്യത്തെ ഇലക്ട്രിക് ബൈക്ക് ‘മാര്‍ക്ക് വണ്‍’ മികച്ച രൂപകല്പനയും സാങ്കേതിക മികവും മൂലം വിധികര്‍ത്താക്കളുടെ പ്രശംസ നേടി.

അതോടൊപ്പം, ഭോപ്പാലിലെ ആര്‍.പി.എം അന്താരാഷ്ട്ര റേസിംഗ് സര്‍ക്യൂട്ടില്‍ ഹിന്ദുസ്ഥാന്‍ മോട്ടോര്‍ സ്പോര്‍ട്സുമായി സഹകരിച്ച് സംഘടിപ്പിച്ച ഇന്ത്യന്‍ ഇലക്ട്രിക് ബൈക്ക് ചാമ്പ്യന്‍ഷിപ്പില്‍, 22 ടീമുകള്‍ പങ്കെടുത്ത മത്സരങ്ങളില്‍ യുകെഎഫ് കോളേജ് ടീം ആകെ സംഘടിപ്പിച്ച മത്സരങ്ങളിൽ മൂന്നാം സ്ഥാനവും, പ്രത്യേകമായി നടന്ന “കില്‍ ദ ഹില്‍” ഇവന്‍റില്‍ രണ്ടാം സ്ഥാനവും നേടി. ഇരു മത്സരങ്ങളിലെയും കേരളത്തില്‍ നിന്ന് പങ്കെടുത്ത ഏക ടീം എന്ന നിലയിലും യുകെഎഫ് എഞ്ചിനീയറിംഗ് കോളേജിന്‍റെ (ഓട്ടോണമസ്) ഈ നേട്ടം ശ്രദ്ധേയമായി.

ഈ വിജയത്തിന്‍റെ പിന്നില്‍ പ്രവര്‍ത്തിച്ചത് യുകെഎഫ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍മാരായ സി.ആര്‍. ശ്രീഹരി, പി. അനുരാഗ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. അവസാന സെമസ്റ്റര്‍ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥി എസ്. നിര്‍മലിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികളായ അഭിഷേക്, അനന്തു ഗിരീഷൻ, അബാബിൻ, അമൽ, ദർശ്, സന്ദീപ് എന്നിവർ നയിച്ച ടീം ടർബോസ് ആണ് മാര്‍ക്ക് വണ്‍ ഇലക്ട്രിക് ബൈക്കിന്‍റെ രൂപകല്പനയും നിര്‍മ്മാണവും വിജയകരമായി പൂര്‍ത്തിയാക്കിയത്.

കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ പ്രൊഫ. ജിബി വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ഡോ. ജയരാജു മാധവന്‍, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. വി എന്‍ അനീഷ് എന്നിവര്‍ ഈ നേട്ടത്തില്‍ അഭിനന്ദിച്ചു. യുവ എഞ്ചിനീയര്‍മാരുടെ സൃഷ്ടിപരമായ കഴിവും സാങ്കേതിക മികവും ദേശീയ തലത്തില്‍ അംഗീകരിക്കപ്പെട്ട ഈ വിജയം, യുകെഎഫ് ഓട്ടോണമസ് കോളേജിന്‍റെ നവീനതയും മികവും തെളിയിക്കുന്നതാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts