515 ഗണേശൻ; തൻറെ ചെറുപ്പത്തിൽ ഒരു ശവശരീരം പുല്ലിൽ പൊതിഞ്ഞ് ഒരു ദരിദ്ര കുടുംബം അടക്കം ചെയ്യാൻ കൊണ്ടുപോയ കാഴ്ച തന്റെ മനസ്സിനെ തകർത്തു. 1968 ൽ 17000 രൂപക്ക് അംബാസിഡർ കാർ മേടിച്ചു. ഗർഭിണിയായ സ്ത്രീകൾക്ക് സൗജന്യ യാത്ര. പിന്നീട് ശവങ്ങൾ വണ്ടിയിൽ സൗജന്യമായി കൊണ്ടുപോകുവാൻ തുടങ്ങി.
പുതുക്കോട്ടയിലെ ആലങ്കുടിയിൽ അടിയന്തര സാഹചര്യമുണ്ടായാൽ, നാട്ടുകാർ ആദ്യം വിളിക്കുന്നത് 515 ഗണേശൻ ആയിരിക്കും. 515 ഗണേശൻ എന്നറിയപ്പെടുന്ന അറുപത്തിയേഴുകാരനായ എസ് ഗണേശന് ഒരു അംബാസഡർ സ്വന്തമായുണ്ട്, അത് അപകടങ്ങളും ഗർഭിണിയായ സ്ത്രീകളെ ആശുപത്രികളിൽ എത്തിക്കുന്നതിന് സൗജന്യമായി ഓടിക്കുന്നു. “108 ഡയൽ ചെയ്യുന്നതിനു മുമ്പുതന്നെ, അടിയന്തര ഘട്ടങ്ങളിൽ അദ്ദേഹത്തിന്റെ നമ്പറിലേക്ക് വിളിക്കാൻ ആളുകൾ ചിന്തിക്കുന്നു,”
40 വർഷത്തിനിടെ ഗണേശൻ 2,000-ത്തിലധികം ഗർഭിണികളെ സുരക്ഷിതമായി ആശുപത്രികളിലെത്തിച്ചു, 2,000-ത്തോളം അപകടത്തിൽപ്പെട്ടവരെ. “ഇതുവരെ പതിനായിരത്തിൽ അതികം മൃതദേഹങ്ങൾ തന്റെ കാറുകളിൽ സൗജന്യമായി ഓടിച്ചു,” ഗണേശന്റെ സേവനം നഗരത്തിൽ മാത്രം അവസാനിക്കുന്നില്ല. കടലൂർ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടപ്പോൾ, ദുരിതബാധിതരെ സഹായിക്കാൻ അദ്ദേഹം സാധനങ്ങൾ ശേഖരിച്ച് ജില്ലയിലേക്ക് പോയി. 2004-ലെ സുനാമി സമയത്തും 2018 കേരളത്തിലെ പ്രളയകാലത്തും ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനും വിതരണം ചെയ്യുന്നതിനും താൻ സഹായിച്ചു. ചില നല്ല സമരിയാക്കാരാണ് എൻ്റെ ഇന്ധനച്ചെലവ് വഹിച്ചത്. ശേഖരണത്തിനും വിതരണത്തിനുമായി തന്റെ കാറിൽ 515 എന്ന സ്റ്റിക്കർ പതിച്ചു,” അദ്ദേഹം പറഞ്ഞു. 515 ൻ്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു, “എനിക്ക് 20 വയസ്സുള്ളപ്പോൾ 17,000 രൂപയ്ക്ക് വാങ്ങിയ ആദ്യത്തെ കാറിൻ്റെ രജിസ്ട്രേഷൻ നമ്പറായിരുന്നു അത്. അന്നുമുതൽ ഞാൻ ആളുകളെ സഹായിക്കുന്നു. ക്രമേണ ആളുകൾ എന്നെ ‘515 ഗണേശൻ’ എന്ന് വിളിക്കാൻ തുടങ്ങി. എൻ്റെ ആദ്യത്തെ കാർ ഓടിക്കാൻ കഴിയാത്തതുവരെ ഞാൻ ഓടിച്ചു. ഞാൻ അത് സ്വയം പൊളിച്ച് അവശിഷ്ടങ്ങൾ വിറ്റു.
തൻ്റെ ഏറ്റവും പുതിയ അംബാസഡർ വാങ്ങുന്നതിന് മുമ്പ് അദ്ദേഹം 20-ലധികം കാറുകൾ മാറ്റി. ആവശ്യമുള്ള ആളുകളെ സഹായിക്കുന്നതിനു പുറമേ, വാടകയ്ക്ക് ഒരു ടാക്സി ഓടിച്ചാണ് അദ്ദേഹം ഉപജീവനം നടത്തുന്നത്, കൂടാതെ ഒരു ചെറിയ സ്ക്രാപ്പ് ഷോപ്പും ഉണ്ട്. “എനിക്ക് അഞ്ച് പെൺമക്കളുണ്ട്, എല്ലാവരും ഇപ്പോൾ വിവാഹിതരാണ്. പലരും വിവാഹ ചിലവുകളിൽ തന്നെ സഹായിച്ചു, ഞാൻ ഒരു ടാക്സി ഡ്രൈവറായിരുന്നുവെങ്കിലും എൻ്റെ പെൺമക്കൾക്കായി മാത്രമല്ല ഞാൻ പണം സ്വരൂപിച്ചത് . ഒരു നാടിന് വേണ്ടിയാണ്.ഇപ്പോൾ ഞാൻ നിരവധി ജീവൻ രക്ഷിക്കുകയും അനുഗ്രഹങ്ങൾ ശേഖരിക്കുകയും ചെയ്‌തു.
നമുക്ക് ആരെയെങ്കിലും സഹായം ചെയ്യുവാൻ അവസരം കിട്ടിയാൽ അതിനുള്ള അവസരം ഉണ്ടെങ്കിൽ തീർച്ചയായും അത് ചെയ്യുക. ദൈവം നമ്മളിലൂടെ ആകും അവരുടെ കണ്ണീർ ഒപ്പാൻ ആഗ്രഹിക്കുന്നത്. അതിലൂടെ ലഭിക്കുന്ന സന്തോഷമാണ് നമ്മളുടെ പ്രതിഫലം. തകർന്നുകിടക്കുന്ന ഒരുപാട് വ്യക്തികളുണ്ട് നമ്മുടെ സമൂഹത്തിൽ. അങ്ങനെ ഉള്ളവരെ നാം കണ്ടെത്തി സഹായിക്കണം.ആരോരും ഇല്ലാത്തവരുടെ ഇടയിൽ നാം ആരെങ്കിലും ആകുമ്പോഴാണ് നമ്മുടെ ജീവിതം കൊണ്ട് ഈ ഭൂമിയിൽ അർത്ഥമാകുന്നത്.
മറ്റുള്ളവർക്കായി ജീവിക്കുന്നവരാണ് യഥാർത്ഥത്തിൽ ജീവിക്കുന്നത്.മനസ്സ് ശുദ്ധമായിരിക്കുക, മറ്റുള്ളവർക്ക് നന്മ ചെയ്യുക; ഇതാണ് എല്ലാ ആരാധാനയുടെയും അടിസ്ഥാനം. സല്യൂട്ട് ആ വലിയ മനസ്സിന്.
ഇതിൽ നിന്നും മനസ്സിലാക്കേണ്ട ഒരു സത്യമുണ്ട്, ആരുമല്ലാതിരുന്നവർ ആരൊക്കെയോ ആവുന്നു…. എല്ലാംമെല്ലാം ആയിരുന്നവർ ആരുമല്ലാതെയാവുന്നു….. ഇതൊക്കെത്തന്നെയാണ് ജീവിതം.
കടപ്പാട് : ജെറി പൂവക്കാല
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080
