Tuesday, August 26, 2025

”പാത്തു കണ്ട ദുബായ് ” വെബ് സീരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുബായിൽ നാദിർഷ പ്രകാശനം ചെയ്തു.

ദുബായ്: യു.എ.ഇ-യിൽ പൂർണമായും ചിത്രീകരിക്കുന്ന മെഗാ വെബ് സീരിസ് മീഡിയ 7-ന്റെ ബാനറിൽ മുന്നൂറ് എപ്പിസോഡുകളിലായി പൂർത്തിയാകുന്ന ‘പാത്തു കണ്ട ദുബായ്’ എന്ന വെബ് സീരിസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ദുബായിൽ സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിൽ നടനും ഗായകനും സംവിധായകനുമായ നാദിർഷ പ്രകാശനം ചെയ്തു.

2023 ആഗസ്റ്റ് അവസാനത്തോടെയായിരിക്കും ഈ മെഗാ പരമ്പര നമ്മുടെ സ്വീകരണ മുറികളിലെത്തുക. അണിയറ പ്രവർത്തകർക്കൊപ്പം സാമൂഹ്യ-ജീവകാരുണ്യ മേഖലയിലെ ശ്രദ്ധേയനായ നസീർ വാടാനപ്പള്ളി, മലബാർ ഗോൽഡ് എം.ഡി മുഹമ്മദ് സാലി, പ്രശസ്ത ഗായകൻ ആദിൽ അത്തു, സോഷ്യൽ ഇൻഫ്‌ളൂയിൻസർ ബൻസീർ, മാധ്യമ പ്രവർത്തകൻ മുനീർ പാണ്ട്യാല, ഷഫീൽ കണ്ണൂർ തുടങ്ങിയവർ ആശംകൾ നേർന്നു.

കൈരളി ടിവിയുടെ കൈരളി വീ, കൈരളി അറേബ്യ, കൈരളി വെബ്‌പോർട്ടൽ എന്നിവയിലൂടെയാണ് സംപ്രേഷണം ചെയ്യുന്നത്. പോറ്റമ്മയായ യു.എ.ഇ-യുടെ മണ്ണിൽ നിന്നുകൊണ്ട് പ്രവാസി മലയാളിയുടെ പച്ചയായ ജീവിതം നർമ്മത്തിൽ ചാലിച്ച് വളരെ ഹൃദ്യമായി പറഞ്ഞുപോകുന്ന വെബ് സീരിസാണ് ‘പാത്തു കണ്ട ദുബായ്’ എന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. ദുബായിലും ഷാർജയിലുമായി പരമ്പരയുടെ ചിത്രീകരണം പുരോഗമിച്ചു വരുകയാണ്.

പ്രമുഖ സിനിമ-സീരിയൽ സംവിധായകൻ ദിലീപ് പൊന്നനാണ് വെബ് സീരിസിന്റെ സംവിധാനവും ഒപ്പം കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. പ്രമുഖ നടൻ സാഹിൽ ഹാരിസ്, സീരിയൽ നടി ലക്ഷ്മി, പ്രമുഖ സിനിമ-നാടക നടി സേതുലക്ഷ്മി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. നടനും മിമിക്രി ആർട്ടിസ്റ്റുമായ നിസാം കാലിക്കറ്റും പരമ്പരയിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്.

യു.എ.ഇ-യിലെ മാധ്യമ മേഖലയിൽ അടക്കം പ്രവർത്തിക്കുന്ന നിരവധി മലയാളി കലാകാരൻമാർ ഒരു വർഷം നീണ്ടുനിൽക്കുന്ന ഈ വെബ് സീരിസിന്റെ ഭാഗമാകുന്നുണ്ട്. ഛായാഗ്രാഹകൻ മധു ആണ് ഡി.ഒ.പി. അസോസിയേറ്റ് ക്യാമറമാൻ ആദി. പ്രാഡക്ഷൻ കൺട്രോളർ ശ്രീജിത്ത്. മീഡിയ 7-ന്റെ ബാനറിൽ സിന്ധു & സ്വരൂപ് ആണ് ‘പാത്തു കണ്ട ദുബായ്’ മെഗാ വെബ്‌സീരീസ് നിർമ്മിക്കുന്നത്.

News Desk UAE
Kundara MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts