Monday, March 9, 2026

എം.വി.ഡി യും കുണ്ടറ ചിന്നൂസ് ഫാഷൻ ജുവലറിയും ഒരുമിച്ചപ്പോൾ വനിതാ സാരഥിമാർക്ക് നിനച്ചിരിക്കാതെ കൈ നിറയെ സമ്മാനങ്ങൾ.

കുണ്ടറ : മാർച്ച് 8 വനിതാ ദിനത്തോട് അനുബന്ധിച്ച് കൊല്ലം ജില്ലയിലെ വനിതാ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ആദരവ് നൽകി എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഓ കൊല്ലം. കുണ്ടറ ആശുപത്രിമുക്ക് ചിന്നൂസ് ഫാഷൻ ജൂവലറി അങ്കണത്തിൽ വെച്ച് മാർച്ച് 7 ന് വൈകിട്ട് 5 മണിക്ക് നടന്ന ചടങ്ങ് ചിന്നൂസ് ഫാഷൻ ജൂവലറി ഉടമ അബ്‌ദുൽ മുത്തലീഫ് ഉദ്‌ഘാടനം ചെയ്തു. കൊല്ലം എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഓ ദിലു എ.കെ അദ്യക്ഷത വഹിച്ചു. സീനിയർ എം.വി.ഐ അനിൽ നന്ദി പറഞ്ഞു.

കേരളത്തിൽ തന്നെ ഇതാദ്യമായിട്ടാണ് ആർ.ടി.ഓ യുടെ നേതൃത്വത്തിൽ ഇങ്ങനൊരു ആദരവ് നൽകുന്നത്. കൂടുതൽ വനിതകളെ ഓട്ടോറിക്ഷ മേഖലയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ ഒരു ആദരവ് നല്കാൻ കാരണമെന്ന് ആർ.ടി.ഓ പറഞ്ഞു. ചടങ്ങിൽ ആർ.ടി.ഓ ബോധവൽക്കരണ ക്ലാസും എടുക്കുകയുണ്ടായി.

ചിന്നൂസ് ഫാഷൻ ജൂവലേഴ്‌സ് സ്പോൺസർ ചെയ്ത 1001 രൂപാ ക്യാഷ് അവാർഡും, യൂണിഫോമും, ഗിഫ്റ്റുകളും ആണ് വനിതാ സാരഥികൾക്ക് വനിതാ ദിന സമ്മാനമായി നൽകിയത്. മുൻകൂട്ടി രെജിസ്റ്റർ ചെയ്ത കൊല്ലം ജില്ലയിലെ 23 വനിതാ സാരഥികളെയാണ് ചടങ്ങിൽ ആദരിച്ചത്.

ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (BMS) ആശുപത്രിമുക്ക് യൂണിറ്റിന് വേണ്ടി അശോകനും, ഓട്ടോറിക്ഷ തൊഴിലാളി യൂണിയൻ (AITUC) ആശുപത്രിമുക്ക് യൂണിറ്റിന് വേണ്ടി ബാബുവും, ഹേർട്ട് ബീറ്റ്‌സ് എമർജൻസി സർവീസിന്‌ വേണ്ടി റോഷനും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ആർ.ടി.ഓ എൻഫോഴ്സ്മെന്റിന് ആദരവ് നൽകി.

തുടർന്ന് ചിന്നൂസ് ഫാഷൻ ജൂവലറി മാനേജിങ് ഡയറക്ടർ അബ്ദുൽ മുത്തലിഫിനെയും എൻഫോഴ്‌സ്‌മെന്റ് ആർ ടി ഓ ദിലു എ.കെ യും കുണ്ടറ മീഡിയയ്ക്ക് വേണ്ടി വേണുകുമാർ കെ.എസ് പൊന്നാട അണിയിച്ച് ആദരിച്ചു.

വനിതാ ദിനത്തോട് അനുബന്ധിച്ച് എം.വി.ഡി യുടെ ഈ കരുതൽ ചടങ്ങിൽ പങ്കെടുത്ത ഓരോ സോദരിമാരുടെയും കണ്ണും മനസ്സും നിറഞ്ഞ നിമിഷങ്ങൾ ആയിരുന്നു. ഓട്ടോറിക്ഷ മേഖലയിൽ ആയതിന്റെ പേരിൽ പലരും ഒറ്റപ്പെടുത്തുകയും പരിഹസിക്കുകയും ഒക്കെ ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇങ്ങനൊരു ആദരവ് ലഭിച്ചതെന്ന് പങ്കെടുത്തവരിൽ ഭൂരിഭാഗം വനിതകളും പറയുകയുണ്ടായി. അതും എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഓ യുടെ കയ്യിൽ നിന്നും ആദരവ് ലഭിച്ചതിൽ അങ്ങേയറ്റം നന്ദിയും കടപ്പാടും സന്തോഷവും ഉണ്ടെന്ന് വനിതാ സാരഥിമാർ പറയുകയുണ്ടായി.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | UpScrolled
വാർത്തകളും പരസ്യങ്ങളും നൽകാൻ ബന്ധപ്പെടുക. 062388 95080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts