Wednesday, August 27, 2025

തിരുവനന്തപുരത്തെ എസ്ജി സ്‌പെഷ്യൽ സ്‌കൂളിന് ബസ് നൽകി മുത്തൂറ്റ് ഫിനാൻസ്;

തിരുവനന്തപുരത്തെ എസ്ജി സ്‌പെഷ്യൽ സ്‌കൂളിന് ബസ് നൽകി മുത്തൂറ്റ് ഫിനാൻസ്; ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനത്തിന് കൈത്താങ്ങ്.

പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിൽ നിന്നുള്ളവർക്ക് വിദ്യാഭ്യാസം ഉറപ്പാക്കുക എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കാൻ വേണ്ടി ബസ് നൽകി മുത്തൂറ്റ് ഫിനാൻസ്. വിദ്യാഭ്യാസ മേഖലയിലുള്ള വികസന പ്രവർത്തനങ്ങൾക്കായി 21 ലക്ഷം രൂപയുടെ സിഎസ്ആർഫണ്ട് വകയിരുത്തി കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം ലഭ്യമാകുന്നു എന്ന് ഉറപ്പ് വരുത്തിക്കൊണ്ട് സാമൂഹ്യ വികസനം സാധ്യമാക്കുക ലക്ഷ്യം.

തിരുവനന്തപുരം19.01.2024: ഭിന്നശേഷിയുള്ള കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമത്തിനായി ഇന്ത്യയിലെ ഏറ്റവും വലിയ സ്വർണ്ണ വായ്പ എൻബിഎഫ്‌സി കമ്പനിയായ മുത്തൂറ്റ് ഫിനാൻസ്. കമ്പനിയുടെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് തിരുവനന്തപുരം കുറ്റിച്ചൽ എസ്ജി സ്‌പെഷ്യൽ സ്‌കൂളിന് ബസ് നൽകിയത്. ഭിന്നശേഷിക്കാരായ സ്‌കൂൾ വിദ്യാർഥികൾക്ക് വീടുകളിൽ നിന്നും സ്‌കൂളുകളിലേക്കും തിരിച്ചും സുരക്ഷിതമായി ആശ്രയിക്കാവുന്ന ഗതാഗത സൗകര്യം ഒരുക്കിക്കൊടുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

2024 ജനുവരി 19ന് മൂന്നു മണിക്ക് മുത്തൂറ്റ് ഫിനാൻസ് ജവഹർനഗർ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ്ജ് ജേക്കബ് മുത്തൂറ്റ് എസ്ജി സ്‌പെഷ്യൽ സ്‌കൂൾ മാനേജർ എസ് ചന്ദ്രന് ബസിന്റെ താക്കോൽ നൽകി., തിരുവനന്തപുരം സൗത്ത് റീജ്യണൽ മാനേജർ ബാബുകുട്ടൻ നായർ, തിരുവനന്തപുരം നോർത്ത് സീനിയർ റീജ്യണൽ മാനേജർ വിനോദ് രാജ്, റവ: ഫാ:മനോജ് കെ വർഗ്ഗീസ്, മാർ അപ്രേം ഓർത്തഡോക്‌സ് ചർച്ച്, കവടിയാർ, റോട്ടറി ക്ലബ് പ്രസിഡന്റ് & മെംബേർസ്, ട്രിവാൻഡ്രം ക്ലബ് പ്രസിഡന്റ് & മെംബേർസ്, ഇന്നർവീൽ ക്ലബ്ബ് പ്രസിഡന്റ് & മെംബേർസ്, വൈഎംസിഎ മെംബേർസ്, മുത്തൂറ്റ് ജീവനക്കാർ, സ്‌പെഷ്യൽ സ്‌കൂളിലെ അധ്യാപക, അനധ്യാപക ജീവനക്കാർ, കുട്ടികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

2012ൽ സ്ഥാപിതമായ എസ്ജി സ്‌പെഷ്യൽ സ്‌കൂൾ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് കൃത്യമായ സമയത്ത് നൽകേണ്ട പിന്തുണ, പരിശീലനം, പ്രോത്സാഹനം എന്നിവയിൽ ഉറച്ചു വിശ്വസിക്കുന്ന ഒരു സ്ഥാപനമാണ്. 110 കുട്ടികളും 24 അധ്യാപക അനധ്യാപക ജീവനക്കാരുമുള്ള സ്‌കൂൾ നേരത്തെ ചെറിയ വാനുകളിലാണ് കുട്ടികളെ സ്‌കൂളിൽ എത്തിച്ചിരുന്നത്. ഇത് സ്‌കൂളിന്റെ പ്രവർത്തനങ്ങൾക്ക് വലിയ വെല്ലുവിളി ഉയർത്തിയിരുന്നു. ഒരു ദിവസം പല തവണയായി കുട്ടികളെ വീടുകളിൽ നിന്നും സ്‌കൂളിലേക്കും തിരിച്ചും കൊണ്ടുപോകേണ്ട സാഹചര്യം ഇതുകാരണം ഉണ്ടാകാറുണ്ട്. മുത്തൂറ്റ് ഫിനാൻസ് നൽകിയ 31 സീറ്റുള്ള ബസ് കുട്ടികൾക്ക് സുരക്ഷിതവും ഫലപ്രദവുമായ ഗതാഗതസൗകര്യം ഉറപ്പുവരുത്താൻ സ്‌കൂളിനെ സഹായിക്കും. കൂടാതെ ഇത്തരം കുട്ടികൾക്ക് വിദ്യാഭ്യാസം നേടാനുള്ള സൗകര്യവും അതിലൂടെ സമൂഹത്തിന്റെ വികാസവും മുത്തൂറ്റിന്റെ ഈ സാമൂഹ്യ ഇടപെടലിലൂടെ സാധിയ്ക്കും. വിദ്യാഭ്യാസ രംഗത്തുള്ള വികസന പ്രവർത്തനങ്ങൾക്കായി 21 ലക്ഷം രൂപയാണ് മുത്തൂറ്റ് ഫിനാൻസ് സിഎസ്ആർ ഫണ്ടായി വകയിരുത്തിയിട്ടുള്ളത്.

എല്ലാവരെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിദ്യാഭ്യാസ സമ്പ്രദായത്തിനോടുള്ള തങ്ങളുടെ പ്രതിബദ്ധതയും ഭിന്നശേഷിയുള്ള കുട്ടികളുടെ ജീവിത സൗകര്യം മെച്ചപ്പെടുത്താനും ബസ് നൽകിയതിലൂടെ സാധിയ്ക്കുമെന്ന് മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ ജോർജ്ജ് ജേക്കബ് മുത്തൂറ്റ് ചടങ്ങിൽ സംസാരിച്ചുകൊണ്ട് പറഞ്ഞു. എസ്ജി സ്‌പെഷ്യൽ സ്‌കൂൾ പോലെയുള്ള വിദ്യാലയങ്ങളിൽ പഠിക്കുന്ന കുട്ടികളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാഭ്യാസം നേടാനുള്ള അവരുടെ യാത്രയിൽ പിന്തുണ നൽകുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ബുദ്ധിപരമായ ശേഷിക്കുറവ്, സെറിബ്രൽ പാൾസി, ഓട്ടിസം, കേൾവിക്കുറവ് തുടങ്ങി വ്യത്യസ്ത തരത്തിലുള്ള വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പിന്തുണയും പുനരധിവാസവും മികച്ച പഠനന്തരീക്ഷവും ഉറപ്പാക്കുന്ന ചാരിറ്റബിൾ സ്ഥാപനമാണ് എസ്ജി സ്‌പെഷ്യൽ സ്‌കൂൾ.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts