യു എ ഇ : അജ്മാൻ ഇന്ത്യൻ അസോസിയേഷൻ ഓഡിറ്റോറിയത്തിൽ മുത്തപ്പൻ-തിരുവപ്പന മഹോത്സവം ആഘോഷിക്കുന്നു. 27, 28 തീയതികളിലാണ് 14-ാമത് മഹോത്സവം നടക്കുക. മുത്തപ്പൻ-തിരുവപ്പന ആഘോഷസമിതി യു.എ.ഇ. ആണ് സംഘാടകർ.
മഹോത്സവത്തിന്റെ ഭാഗമായുള്ള അന്നദാനത്തിന്റെ കലവറ നിറയ്ക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. 15,000-ത്തോളം ആളുകൾക്ക് അന്നദാനമുണ്ടാവുമെന്ന് ഭാരവാഹികൾ അറിയിച്ചു.
കണ്ണൂരിൽനിന്നുള്ള 10 തെയ്യം കലാകാരന്മാർ മഹോത്സവത്തിനായി അജ്മാനിലെത്തും. 27-ന് ‘മലയിറക്ക’ത്തോടെ ഉത്സവത്തിന് ആരംഭമാവും. വൈകീട്ട് അഞ്ചുമണിക്ക് മുത്തപ്പൻ വെള്ളാട്ടം, രാത്രി ഏഴിന് മുടിയഴിക്കൽ, രാത്രി കലശംവരവ്, കളിക്കപ്പാട്ട് എന്നിവയുമുണ്ടാകും. 28-ന് രാവിലെ ആറിന് മഹാഗണപതി ഹോമം, ഏഴുമണിക്ക് തിരുവപ്പന വെള്ളാട്ടം, എട്ടുമണിക്ക് കുട്ടികൾക്ക് ചോറൂണ്, ഉച്ചയ്ക്ക് രണ്ടിന് പള്ളിവേട്ട എന്നിവയുമുണ്ട്. രാത്രി ഏഴുമണിക്കുള്ള മുടിയഴിക്കൽ ചടങ്ങോടെ മഹോത്സവത്തിന് സമാപനമാകും. കുട്ടികളുടെ ചോറൂണിന് മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യണം.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp