പുത്തൂർ : പൂയപ്പള്ളി ഓയൂരിൽ നിന്നും തട്ടിക്കൊണ്ടുപോയ കുട്ടിയെ എപ്പോൾ കിട്ടുമെന്നുള്ള പ്രവചനമാണ് ആദ്യം നടത്തിയത്. പിന്നീട് പ്രതികളെ എപ്പോൾ പിടിക്കുമെന്നും പ്രവചിച്ചിരുന്നു പുത്തൂർ വെണ്ടാർ സ്വദേശിയായ വി.എസ്. മുരാരി തന്ത്രി.
ഈ പ്രവചനത്തിലൂടെ വൈറൽ ആയിരിക്കുകയാണ് ഈ ജ്യോൽസ്യൻ. അദ്ധേഹത്തിൻ്റെ ടിക്ക് ടോക്ക് അക്കൗണ്ടിലൂടെയാണ് ആദ്യ പ്രവചനം നടത്തിയത്. പിന്നീട് ആ വീഡിയോ ഡൗൺലോഡ് ചെയ്ത് ഫേസ്ബുക്ക് പേജിലും ഇടുകയായിരുന്നു.’
2023 നവംബർ 28 ന് വൈകിട്ട് 4.57 നകം കുട്ടിയെ തിരിച്ചുകിട്ടുമെന്നാണ് ജ്യോൽസ്യൻ ആദ്യം പ്രവചിച്ചത്. രണ്ടാമത്തെ പ്രവചനം 2023 ഡിസംബർ 1ന് രാവിലെ 10.23 ന് അകം പ്രതികളെ കേരളാ പോലീസ് പിടിക്കുമെന്ന പ്രവചനവും ആണ് ജ്യോൽസ്യൻ നടത്തിയത്.
ഈ രണ്ടു പ്രവചനങ്ങളും കൃത്യമായി ഫലിക്കുകയും ചെയ്തു. ഈ പ്രവചനം നടത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകളും പ്രത്യക്ഷപ്പെട്ടിരിന്നു. ട്രോളുകൾക്കെല്ലാം ചിരിച്ചുകൊണ്ട് തന്നെ ജ്യോൽസ്യൻ മറുപടിയും കൊടുക്കുന്നുണ്ട്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ