കൊല്ലം : സിദ്ധാർത്ഥ ഫൗണ്ടേഷന്റെ സാംസ്കാരിക വിഭാഗമായ എം.വി. ദേവൻ കലാഗ്രാമത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 10 ദിവസം നീണ്ടുനിൽക്കുന്ന നവം സാംസ്കാരികോത്സവ ഉദ്ഘാടന വേദിയിലാണ് ഒട്ടേറെ സംഘടനകളിൽ നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയതിന് ഷിബു റാവുത്തർക്ക് ബഹുമുഖ പ്രതിഭ അവാർഡ് നൽകി ആദരിച്ചത്.
കൊല്ലം പള്ളിമൺ സിദ്ധാർത്ഥ സെൻട്രൽ സ്കൂളിൽ നടന്ന ചടങ്ങിൽ റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥൻ എം.നന്ദകുമാർ ഷിബു റാവുത്തർക്ക് അവാർഡ് നൽകി. നെടുമ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഗിരിജാ കുമാരി, സ്ഥിരം സമിതി അധ്യക്ഷരായ കെ. ഉണ്ണികൃഷ്ണൻ, ബിനുജ നാസറുദ്ദീൻ, സിദ്ധാർത്ഥ ഫൗണ്ടേഷൻ സെക്രട്ടറി സുരേഷ് സിദ്ധാർത്ഥ, ചെയർമാൻ സജി മംഗലത്ത്, നവം സംഘാടക സമിതി ജനറൽ കൺവീനർ വേണുഗോപാൽ, കലാ ഗ്രാമം പ്രസിഡന്റ് അനിൽകുമാർ, സെക്രട്ടറി നരിക്കൽ രാജീവ്, എന്നിവരുടെ സാന്നിധ്യത്തിലാണ് അവാർഡ് നൽകിയത്.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080