കുണ്ടറ 5.5.2024: പാലായിൽ വെച്ച് മെയ് 4 ന് നടന്ന എൻ.പി.സി മിസ്റ്റർ കേരളാ 2024 മത്സരത്തിൽ “ചാമ്പ്യൻ ഓഫ് ചാമ്പ്യൻ” സ്ഥാനം കരസ്ഥമാക്കി കിഷോർ ബി വിൽസൺ കുണ്ടറയ്ക്ക് അഭിമാനമായി മാറിയിരിക്കുകയാണ്.
കുണ്ടറ ബഥേൽ ബംഗ്ലാവിൽ (കിഷോർ പാലസ്, റെയിൽവേ സ്റ്റേഷന് എതിർവശം, കുണ്ടറ) പരേതനായ വിൽസന്റെയും ബിജിയുടെയും ഇളയ മകനായ കിഷോർ നെടുമ്പായിക്കുളത്തും കൊല്ലത്തും അയൺ ജനറേഷൻ എന്ന പേരിൽ ജിം നടത്തിവരികയാണ്.
ഭാര്യ വീണ, മകൾ കിയാരാ. സഹോദരൻ കിരൺ. വർഷങ്ങളായുള്ള കഠിന പ്രയത്നത്തിലൂടെ നേടിയെടുത്ത ഈ നേട്ടത്തിന് കുണ്ടറ മീഡിയയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp