Wednesday, August 27, 2025

സിനിമ – സീരിയൽ താരം അപർണ നായരെ മരിച്ച നിലയിൽ കണ്ടെത്തി.

തിരുവനന്തപുരം : ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് കരമന തളിയലെ വീട്ടിലാണ നടിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ കരമന പോലീസ് അന്വേഷണം ആരംഭിച്ചു. മരണത്തിനു തൊട്ടു മുൻപ് മകളുടെ ചിത്രമാണ് അപർണ പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. ‘എന്റെ ഉണ്ണി കളി പെണ്ണ്’ എന്ന അടിക്കുറിപ്പോടെയാണ് മകളുടെ ചിത്രം അപർണ അവസാനമായി പങ്കുവച്ചത്. അതിനു തൊട്ടു മുൻപ് സാരി അണിഞ്ഞുള്ള അപർണയുടെ കുറേ ചിത്രങ്ങളും റീൽസായി പങ്കുവച്ചിട്ടുണ്ട്.

അപർണയുടെ മരണസമയം കരമനയിലെ വീട്ടിൽ അമ്മയും സഹോദരിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നാണ് വിവരം. അപർണ നായരുടെ വിയോഗത്തിൽ നടുക്കം മാറാതെ ആരാധകർ

മേഘ തീർത്ഥം, മുദ്ദുഗൗ, അയ്യായൻസ് , കോടതി സമക്ഷം ബാലൻ വക്കീൽ , കൽക്കി, തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവ സ്പർശം, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

Follow us on KUNDARA MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts