Saturday, October 11, 2025

മോദി നല്ല നേതാവ്, ഇന്ത്യയിൽ ക്രൈസ്തവർ അരക്ഷിതരല്ല; കർദിനാൾ മാർ ജോർജ് ആലഞ്ചേരി

മോദി നല്ല നേതാവ്, ഇന്ത്യയിൽ ക്രൈസ്തവർ അരക്ഷിതരല്ല; കർദിനാൾ മാർ ജോർജ് ആലഞ്ചേരി

കൊച്ചി: ക്രൈസ്തവരെ പാർട്ടിയിലേക്ക് അടുപ്പിക്കാനുള്ള ബിജെപി ശ്രമങ്ങൾക്കിടെ , പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി കർദിനാൾ മാർ ജോർജ് ആലഞ്ചേരി.

ഒരു ഇംഗ്ളീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലെ പരാമർശങ്ങളാണ് ശ്രദ്ധനേടുന്നത്. മോദി നല്ല നേതാവാണ്, ആരുമായും ഏറ്റുമുട്ടലിന് പോകാറില്ല. ഇന്ത്യയിൽ ക്രൈസ്തവർ അരക്ഷിതരല്ല, ബിജെപിക്ക് സമ്ബൂർണ അധികാരം ലഭിച്ചാലും ന്യൂനപക്ഷങ്ങൾ അരക്ഷിതരാകുമെന്ന് കരുതാനാകില്ല. കേരളത്തിൽ മൂന്ന് മുന്നണികൾക്കും സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഇംഗ്ലീഷ് ദിനപത്രിത്തിലെ അഭിമുഖത്തിലെ തലക്കെട്ട് തെറ്റിദ്ധരിപ്പിക്കുന്നതെന്ന് സഭ വക്താവ് പറഞ്ഞു. സഭയ്ക്ക് ഈ രീതിയിൽ നിലപാട് ഇല്ല. ജനാധിപത്യ സംവിധാനത്തിൽ രാജ്യത്തെ ഭരണാധികാരിയെ ബഹുമാനിക്കുന്ന സമീപനമാണ് സഭയുടേത്. എന്നാൽ തലക്കെട്ട് പല വ്യാഖ്യാനങ്ങൾക്കും നൽകാൻ ഇടയുള്ളതാണ്. ഇതിലെ അതൃപ്തി പത്രത്തിനെ അറിയിച്ചു. സിറൊ മലബാർ സഭ വക്താവ് ഫാദർ ആൻറണി വടക്കേക്കര ആണ് ഇക്കാര്യം വ്യക്തമാക്കിയത്. കർദ്ദിനാൾ പറഞ്ഞ ചില വാക്കുകൾ അടർത്തിയെടുത്താണ് രാഷ്ട്രീയപ്രേരിതമായി വാർത്ത നൽകിയത്. ആലഞ്ചേരി പറഞ്ഞതിൻറെ സാരാംശം അങ്ങനെ അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Kundara MEDIA
facebook | youtube | instagram | website
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts