Monday, June 16, 2025

വളര്‍ത്തുമൃഗങ്ങളുടെ ചികിത്സക്ക് മൊബൈല്‍ ടെലിവെറ്ററിനറി യൂണിറ്റും; സേവനങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍ 1962

വളര്‍ത്തുമൃഗങ്ങളുടെ ചികിത്സക്ക് അത്യാധുനിക സൗകര്യങ്ങളോടെ ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ മൊബൈല്‍ ടെലിവെറ്ററിനറി യൂണിറ്റ് സജ്ജമായി. അടിയന്തര മൃഗചികിത്സാ സേവനം വീട്ടുമുറ്റത്തെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതൊരുക്കിയത്.

മൃഗങ്ങളെ ഉയര്‍ത്താനുള്ള ലിഫ്റ്റിങ് മെഷീന്‍, പോര്‍ട്ടബിള്‍ എക്സ്റേ, അള്‍ട്രാ സൗണ്ട് സ്‌കാനിങ്, ജീവന്‍രക്ഷാ മരുന്നുകള്‍, ശസ്ത്രക്രിയ സൗകര്യങ്ങള്‍ എന്നിവയുള്‍പ്പെടെ ആംബുലന്‍സില്‍ ലഭ്യമാണ്.

രാവിലെ എട്ട് മുതല്‍ രാത്രി എട്ട് വരെയാണ് സേവനം. രണ്ട് വെറ്ററിനറി സര്‍ജന്‍മാര്‍, രണ്ട് അനിമല്‍ ഹാന്‍ഡ്ലേഴ്സ് ഉള്‍പ്പെടെയുള്ള യൂണിറ്റ് രണ്ടു ഷിഫ്റ്റുകളിലായാണ് പ്രവര്‍ത്തിക്കുക. സേവനങ്ങള്‍ക്കായി 1962 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിക്കാം.

ആംബുലന്‍സിന്റെ ഫ്ളാഗ് ഓഫ് മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ. സിന്ധു നിര്‍വഹിച്ചു. ജില്ലാ മൃഗാശുപത്രി മേധാവി ഡോ. ഡി. ഷൈന്‍കുമാര്‍, സീനിയര്‍ വെറ്ററിനറി സര്‍ജന്‍മാരായ ഡോ. സുനു, ഡോ. ബി. സോജ എന്നിവര്‍ സംസാരിച്ചു.

Follow us on
KUNDARA MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts