കുണ്ടറ : വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ക്യാമ്പയിനുമായി പിസി വിഷ്ണുനാഥ് എംഎൽഎ. ക്യാമ്പയിന് തുടക്കം കുറിച്ച് 11 മുതൽ എല്ലാ പഞ്ചായത്തുകളിലും “ജന ജാഗ്രത യാത്ര” എന്നപേരിൽ പദയാത്രകൾ നടക്കും. പദയാത്രയിലും തുടർ പ്രവർത്തനങ്ങളിലും കക്ഷി രാഷ്ട്രീയത്തിന് അതീതമായി എല്ലാ വിഭാഗം ജനങ്ങളെയും അണിനിരത്തുമെന്ന് എംഎൽഎ പറഞ്ഞു.
2025 ഏപ്രിൽ 11-ന് വൈകിട്ട് 4 മണിക്ക് കുണ്ടറ എം.ജി.ഡി സ്കൂളിൽ വച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി. യാത്ര ഉദ്ഘാടനം ചെയ്യും. ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ദിവാനിയോസ് മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സമുദായ സംഘടന നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. സ്കൂളുകൾ, കോളേജുകൾ, ലൈബ്രറികൾ, ക്ലബ്ബുകൾ, റസിഡൻസ് അസോസിയേഷനുകൾ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളെ ഉൾക്കൊള്ളിച്ചു കൊണ്ടാണ് പദയാത്രയും തുടർ പ്രവർത്തനങ്ങളും സംഘടിപ്പിക്കുന്നത്. ലഹരിക്കെതിരെയുള്ള പോരാട്ടത്തിന് എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്ന് എംഎൽഎ അഭ്യർത്ഥിച്ചു.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website | Threads | Whatsapp | X
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക..+916238895080