Tuesday, August 26, 2025

മിഥുൻ രമേശ് ബെൽസ് പാൾസിയെ തുടർന്ന് ആശുപത്രിയിൽ.

മിഥുൻ രമേശ് ബെൽസ് പാൾസിയെ തുടർന്ന് ആശുപത്രിയിൽ. താൽക്കാലികമായി മുഖം കോടുന്ന രോഗമാണ് ബെൽസ് പാൾസി.

തിരുവനന്തപുരം: നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രിയിൽ. ബെൽസ് പാൾസി എന്ന രോഗത്തെ തുടർന്നാണ് നടൻ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ ചികിത്സ തേടിയത്. താൽക്കാലികമായി മുഖം കോടുന്ന രോഗമാണ് ബെൽസ് പാൾസി. മിഥുൻ തന്നെയാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

കുറച്ച് ദിവസങ്ങളായി യാത്രകളിലായിരുന്നു. നിങ്ങള്‍ക്ക് ഇപ്പോള്‍ കാണുന്നുണ്ടോ എന്ന് എനിക്ക് അറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചു. ജസ്റ്റിന്‍ ബീബറിന് ഒക്കെ വന്ന അസുഖമാണിത്. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാന്‍ ആകില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്ന അവസ്ഥ’.

‘ഒരു കണ്ണ് അടയും, മറ്റേ കണ്ണ് വളരെ ഫോഴ്സ് ചെയ്താൽ മാത്രമേ അടയുകയുള്ളു. മുഖത്തിന്റെ ഒരു ഭാഗം പേർഷ്യൻ പരാലിസിസ് എന്ന അവസ്ഥയിൽ എത്തിയിട്ടുണ്ട്. മാറുമെന്നാണ് ഡോക്ടർമാർ പറയുന്നത്’, മിഥുൻ രമേശ് പറയുന്നു.

Kundara  MEDIA 
വിളംബര നാടിന്റെ വിശ്വസ്ത മാധ്യമം  

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts