Sunday, October 12, 2025

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലേക്ക് എത്തുന്ന ആദ്യ മലയാളി താരം വയനാട് മാനന്തവാടി സ്വദേശി മിന്നു മണി.

പതിനാറാം വയസ്സിൽ കേരള ക്രിക്കറ്റ് ടീമിലെത്തിയ മിന്നു 10 വർഷമായി കേരള ടീമുകളിൽ സ്ഥിരാംഗമാണ്.

വയനാട് : മാനന്തവാടിയിലെ കാർഷിക ഗോത്ര കുടുംബത്തിൽ ഒരു സാധാരണ പെൺകുട്ടിയായ മിന്നുമണി ഇടം നേടിയത് ലോക ഹൃദയങ്ങളിലേക്കാണ്. ഒരു സ്ത്രീ എന്ന നിലയിൽ അഭിമാനം കൊള്ളുന്നു. ബംഗ്ലാദേശിന് എതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യൻ ടീമിലാണ് വയനാട്ടുകാരിയായ മിന്നുവിനെ ഉൾപ്പെടുത്തിയത്. ഇതാദ്യമായാണ് കേരളത്തിൽ നിന്നും ഒരു വനിത ഇന്ത്യ ടീമിലെത്തുന്നത്. വനിതാ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനായി കളിച്ച് താരം ചരിത്രം സൃഷ്ടിച്ചിരുന്നു. ഐപിഎല്ലിൽ കളിക്കുന്ന ആദ്യ മലയാളി വനിതാ താരം എന്ന റെക്കോഡാണ് മിന്നു സ്വന്തമാക്കിയത്.

നമ്മൾക്കിടയിലെ ഓരോ പെൺകുട്ടികൾക്കും മിന്നുമണിയെ പോലെ ഉള്ളവർ ഒരു പ്രചോദനം ആണ്. ഒരാൾക്കു വളരാൻ മികച്ച ചുറ്റുപാടുകളെക്കാളും ആവശ്യം ആഗ്രഹിച്ചിടത്ത് എത്തിപ്പെടാൻ ഉള്ള ഉറച്ച മനസ്സാണ് വേണ്ടത്. ഇന്ത്യയുടെ സീനിയർ ക്രിക്കറ്റ്‌ ടീമിലേക്ക് സെലക്ഷൻ നേടിയ മിന്നുമണിക്ക് ഏറെ അഭിമാനത്തോടെ ആശംസകൾ നേരുന്നു.

Follow us on KUNDARA MEDIA
Facebook | Youtube | Instagram | Website | Threads
വാർത്തകളും വിശേഷങ്ങളും വിരൽത്തുമ്പിൽ

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts