Tuesday, August 26, 2025

കോട്ടുക്കൽ ഗവൺമെന്റ് എൽപിഎസിന് പുതിയ കെട്ടിടം ഉദ്ഘാടനം നിർവഹിച്ച് മന്ത്രി വി. ശിവൻകുട്ടി

ദേശീയതലത്തിൽ വിദ്യാഭ്യാസ മേഖലയുടെ മികവ് പരിശോധിക്കാൻ നടത്തിയ അച്ചീവ്മെന്റ് സർവേയിൽ കേരളം രണ്ടാം സ്ഥാനം നേടിയെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ചടയമംഗലം കോട്ടുക്കൽ ഗവൺമെന്റ് എൽപിഎസ് സ്കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കഴിഞ്ഞ 9 വർഷത്തിനിടെ 5, 000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പൊതു വിദ്യാഭ്യാസ മേഖലയിൽ നടത്തിയത്. പൊതു പരീക്ഷകൾ കൃത്യസമയത്ത് നടത്തി സമയബന്ധിതമായി റിസൾട്ട് പ്രഖ്യാപിച്ചു. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിലെ പാഠപുസ്തകങ്ങൾ പരിഷ്കരിച്ചു. കുട്ടികളുടെ അക്കാഡമിക് ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്നും മന്ത്രി കൂട്ടിചേർത്തു.

മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി അധ്യക്ഷത വഹിച്ചു. രാജ്യത്ത് തന്നെ മാതൃകയാകുന്ന തരത്തിലാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ ഉയർച്ച. സംസ്ഥാനത്ത് ഓരോ രണ്ട് കിലോമീറ്റർ കൂടുമ്പോഴും സ്കൂളുകൾ കാണാൻ കഴിയും. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗത്തെ സംരക്ഷിക്കാൻ സർക്കാർ തുടർച്ചയായ പ്രവർത്തനങ്ങൾ നടത്തി വരുന്നുവെന്ന് മന്ത്രി പറഞ്ഞു.

സർക്കാർ എൽപിഎസ് കോട്ടുക്കൽ സ്കൂൾ പ്രധാന അധ്യാപിക എസ്.ഷാനിസ പദ്ധതി അവതരിപ്പിച്ചു. ഇട്ടിവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.അമൃത, ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ലതികാവിധ്യാദരൻ, ജില്ലാപഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജെ. നജീബത്ത്, ജില്ലാപഞ്ചായത്തംഗം അഡ്വ. സാം.കെ. ഡാനിയൽ എന്നിവർ പങ്കെടുത്തു.

Follow us on
Kundara MEDIA
Facebook | Youtube | Instagram | Website
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 06238895080

LEAVE A REPLY

Please enter your comment!
Please enter your name here

Related articles

Latest posts