കുണ്ടറ 19-9-2025: കുണ്ടറ മണ്ഡലത്തിൽ നടപ്പാക്കിയ കുട്ടികൃഷി മാതൃകയാക്കണമെന്നും മറ്റുള്ള സ്കൂളുകൾക്ക് ഇത് പ്രചോദനം ആകണമെന്നും കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. പി.സി. വിഷ്ണുനാഥ് എംഎൽഎയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ കണക്ട് കുണ്ടറയുടെ ആഭിമുഖ്യത്തിൽ കുണ്ടറ മണ്ഡലത്തിൽ നടപ്പിലാക്കുന്ന കുട്ടികൃഷി പദ്ധതിയുടെ രണ്ടാംഘട്ട ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഞാനും വിഷ്ണുനാഥും രണ്ടു രാഷ്ട്രീയപാർട്ടികളിൽ ഉള്ളവരായിട്ടും തിരുവനന്തപുരത്തുനിന്നും കുണ്ടറയ്ക്ക് വന്നത് ഒരു കാറിൽ ആയിരുന്നു. കാരണം കൃഷിക്ക് പ്രതിപക്ഷം എന്നോ ഭരണപക്ഷം എന്നോ ഇല്ല ഒരു പക്ഷമേ ഉള്ളൂ, കൃഷി വേണമെന്ന് പക്ഷം മാത്രം. എന്നുള്ളത് കൊണ്ടാണ് ഞങ്ങൾ ഒരുമിച്ച് ഇവിടെക്ക് എത്തിയത്. പദ്ധതിക്ക് കൃഷിവകുപ്പിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പി.സി. വിഷ്ണുനാഥ് എംഎൽഎ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അഗ്രികൾച്ചറൽ ഓഫീസർ എം.എസ്. അനീസ പദ്ധതി വിശദീകരിച്ചു.
ഇളമ്പള്ളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഡി. അഭിലാഷ്, ജില്ലാ പഞ്ചായത്ത് അംഗം പ്രജി ശശിധരൻ, ഗ്രാമപഞ്ചായത്ത് അംഗം സൈഫുദ്ദീൻ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടർ ഓഫ് അഗ്രികൾച്ചർ ഓഫീസർ ബീന ബോണിഫേസ്, കുണ്ടറ ബിപിസി ആശ കൊച്ചയം, എടിഎമാരായ ഡി. നവാസ്, എൻ. ഡി. സോണിയ, ശ്രീവത്സ പി. ശ്രീനിവാസൻ, എപിഎഒ ടി.ഷീബ, നൂൺ മീൽ ഓഫീസർമാരായ റീജൻ എ മിറാണ്ട, ഹേമറാണി, കൊല്ലം ഡിഡിഒ എൽ. ആഗ്നസ്, ഇളമ്പള്ളൂർ എസ് എൻ എസ് എം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ അനിൽകുമാർ എച്ച് എം ഫോറം പ്രസിഡന്റ് മിനിമോൾ പിടിഎ പ്രസിഡണ്ട് ശ്രീദേവി സ്കൂൾ പ്രഥമധ്യാപിക വി ഗീത തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ വർഷം മൂന്നു സ്കൂളുകളിലായി പൈലറ്റ് പ്രോജക്ട് ആയി ആരംഭിച്ച പദ്ധതി ഇത്തവണ 32 സ്കൂളുകളിലാണ് നടപ്പാക്കുന്നത്. കുട്ടി കൃഷിയിൽ പങ്കാളികളാകുന്ന വിദ്യാർത്ഥികൾക്ക് കൃഷി ഉപകരണങ്ങളും സംസ്ഥാനത്തെ കൃഷിത്തോട്ടങ്ങൾ സന്ദർശിക്കുന്നതിനുള്ള സൗകര്യവും കൃഷിവകുപ്പ് ഒരുക്കും.
Follow us on
Kundara MEDIA
Facebook | Youtube | Instagram | Website |
വാർത്തകളും പരസ്യങ്ങളും നൽകാൻ വാട്സാപ്പ് മെസ്സേജ് ചെയ്യുക. 062388 95080